മോട്ടോര്‍ തൊഴിലാളി യൂണിയന്‍ ജില്ലാ സമ്മേളനം

മോട്ടോര്‍ തൊഴിലാളി യൂണിയന്‍ ജില്ലാ സമ്മേളനം

തലശ്ശേരി: കണ്ണൂര്‍ ജില്ലാ മോട്ടോര്‍ തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു കണ്ണൂര്‍ ജില്ലാ സമ്മേളനം. തലശ്ശേരി സഖാവ് സി.പി കുഞ്ഞിരാമന്‍ നഗറില്‍ (സംഗമം (ഓഡിറ്റോറിയം) സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി സഹദേവന്‍ ഉദ്ഘാടനം ചെയ്തു. പി.കെ സത്യന്‍ അധ്യക്ഷത വഹിച്ചു. രക്തസാക്ഷി പ്രമേയം എ.കെ സിദ്ദിഖും അനുശോചനപ്രമേയം കെ. മനോഹരന്‍ ബാബുവും അവതരിപ്പിച്ചു. പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി വി.കെ ബാബുരാജ് അവതരിപ്പിച്ചു. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് സി. കൃഷ്ണന്‍, സി.ഐ.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി കെ. മനോഹരന്‍, ഓട്ടോ ടാക്‌സി ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി ശ്രീധരന്‍, സി.ഐ.ടി.യു തലശ്ശേരി ഏരിയ സെക്രട്ടറി വാഴയില്‍ വാസു സംസാരിച്ചു. എസ്.ടി ജയ്‌സണ്‍ സ്വാഗതവും ശശി നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *