കര്‍ഷക രത്‌നം അവാര്‍ഡ് നല്‍കി

കര്‍ഷക രത്‌നം അവാര്‍ഡ് നല്‍കി

തലശ്ശേരി: കര്‍ഷക ദിനാചരണത്തോടനുബന്ധിച്ച് വൈസ് മെന്‍ ടെലിച്ചറി ഫോര്‍ട്ട് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ജൈവകൃഷിയെയും പ്രകൃതി ജീവന ആത്മീയതയെയും കുറിച്ചുള്ള ക്ലാസുകള്‍ സംഘടിപ്പിച്ചു. ജൈവ കൃഷിയിലൂടെ ശ്രദ്ധേയനായ നിര്‍മലഗിരി കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ജോസെലെറ്റ് മാത്യുവിനെ വൈസ് മെന്‍ ഇന്റര്‍നാഷനല്‍ നിയുക്ത റീജ്യനല്‍ ഡയറക്ടര്‍ മൈക്കിള്‍ കെ. മൈക്കിള്‍ പൊന്നാട അണിയിച്ച് ഉപഹാരം നല്‍കി ആദരിച്ചു. ക്ലബ്ബ് പ്രസിഡണ്ട് രഞ്ജിത്ത് രാഘവന്‍ അധ്യക്ഷത വഹിച്ചു. ടി.കെ രാജേഷ്, ദീന്‍ ദയാല്‍, സുരേന്ദ്രന്‍ പാറായി എന്നിവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *