കോഴിക്കോട്: കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ രൂപീകൃതമായതിന്റെ സുവർണ്ണ ജൂബിലി പരിപാടികളുടെ ഭാഗമായി കോഴിക്കോട് രൂപതയുടെ സുവർണ്ണ നീതി സമ്മേളനം 14ന് കാലത്ത് 9 മണിക്ക് സിറ്റി സെന്റ് ജോസഫ് ഹാളിൽ നടക്കും. രൂപത മെത്രാൻ ഡോ.വർഗ്ഗീസ് ചക്കാലക്കൽ ഉൽഘാടനം നിർവ്വഹിക്കും. കെഎൽസിഎ രൂപതാ പ്രസിഡണ്ട് ജോസഫ് പ്ലാറ്റോ പെരേര അധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡണ്ട് ആന്റണിനൊറോണ മുഖ്യ പ്രഭാഷണവും സാമൂഹിക നീതിയും ഭരണഘടനയും എന്ന വിഷയത്തിൽ മോൺവിൻസന്റ് അറയ്ക്കലും പ്രഭാഷണം നടത്തും. തീര വാസികളും സാമൂഹ്യ നീതിയും എന്ന വിഷയത്തിൽ സംസ്ഥാന ജന.സെക്രട്ടറിഅഡ്വ.ഷെറി.ജെ.തോമസ് പ്രമേയമവതരിപ്പിക്കും. മോൺജെൻസൺ പുത്തൻവീട്ടിൽ, മോൺജോസ് നവാസ്, റവ.ഫാദർപോൾ ആൻഡ്രൂസ്, ജസ്റ്റിൻ ആന്റണി ഇ.കെ, എ.എക്സ് നൈജു എന്നിവർ സംസാരിക്കും. വാർത്താസമ്മേളനത്തിൽ മോൺവിൻസന്റ് അറയ്ക്കൽ, ജോസഫ് പ്ലാറ്റോപെരേര, പി.ജെ.സേവ്യർ, ജസ്റ്റിൻ ആന്റണി.ഇ.കെ, ലോറൻസ് ബാബു എന്നിവരും പങ്കെടുത്തു.