കേരള പ്രിന്റേഴ്‌സ് അസോസിയേഷൻ ജില്ലാ വാർഷിക സമ്മേളനം നാളെ

കോഴിക്കോട്: കേരള പ്രിന്റേഴ്‌സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം നാളെ മുക്കം വ്യാപാര ഭവനിൽ(കെ.ദേവരാജൻ മാസ്റ്റർ നഗർ) നടക്കും. കാലത്ത് 10 മണിക്ക് തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഉൽഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് സുമേദ് കുമാർ അധ്യക്ഷത വഹിക്കും. സമ്മേളനത്തിൽ മുക്കം നഗരസഭ ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ പ്രജിത പ്രദീപ്, കെ.പി.എ സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ എം.ജയറാം, ടി.ടി.ഉമ്മർ, സംസ്ഥാന സെക്രട്ടറി എം.എസ്.വികാസ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം പ്രസിഡണ്ട് പി.അലി അക്ബർ, വ്യാപാരി വ്യവസായി സമിതി മുക്കം പ്രസിഡണ്ട് കുഞ്ഞവറാൻ, റൈഹാന നാസർ, ഇബ്രാഹിം സൂക്ക എന്നിവർ സംസാരിക്കും. ജില്ലാ സെക്രട്ടറി കെ.രമേഷ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ എൻ.മനോജ് കുമാർ വരവ് ചെലവ് കണക്കും അവതരിപ്പിക്കും. ജില്ലാ വൈസ് പ്രസിഡണ്ട് പി.മോഹനൻ സ്വാഗതവും ജോ.സെക്രട്ടറി സുരേന്ദ്രൻ നന്ദിയും പറയും.

Share

Leave a Reply

Your email address will not be published. Required fields are marked *