ദേശീയബാലതരംഗം ദേശഭക്തിസംഗമം

ദേശീയബാലതരംഗം ദേശഭക്തിസംഗമം

തിരുവനന്തപുരം: സ്വാതന്ത്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ദേശീയബാലതരംഗം ഒമ്പത് മുതല്‍ 15 വരെ വിവിധ പരിപാടികളോടെ ദേശഭക്തി സംഗമമായി ആചരിക്കുകയാണ്. 12ന് രാവിലെ 10.30 മണിക്ക് കല്യാണ്‍ സ്‌കൂളില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ അടൂര്‍പ്രകാശ് എം.പി സ്വാതന്ത്ര്യത്തിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. ഗാന്ധി തൊപ്പിയണിഞ്ഞ കല്യാണ്‍ സ്‌കൂളിലെ കുട്ടികള്‍ 75 സ്മൃതി ദീപങ്ങള്‍ തെളിയിച്ചുകൊണ്ട് ദേശീയപതാകയുമേന്തി പ്രതിജ്ഞയെടുക്കും. ദേശീയബാലതരംഗം ചെയര്‍മാന്‍ അഡ്വ. ടി.ശരത്ചന്ദ്രപ്രസാദ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഗാന്ധി സ്മാരകനിധി ചെയര്‍മാന്‍ ഡോ. എന്‍. രാധാകൃഷ്ണന്‍, കല്യാണ്‍ ഗ്രുപ്പ് സി.ഇ.ഒ പ്രിയബാലന്‍, അഡ്മിനിസ്‌ട്രേറ്റര്‍ ലൈല തുടങ്ങി രാഷ്ട്രീയ സാമുഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *