‘ആവിക്കല്‍തോട് സമരക്കാരെ തീവ്രവാദികളാക്കാനുള്ള നീക്കം അപലപനീയം’

‘ആവിക്കല്‍തോട് സമരക്കാരെ തീവ്രവാദികളാക്കാനുള്ള നീക്കം അപലപനീയം’

കോഴിക്കോട്: ജനവാസ കേന്ദ്രമായ ആവിക്കല്‍തോടില്‍ സംസ്‌കരണ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരേ സമരം ചെയ്യുന്നവരെ തീവ്രവാദികളാക്കാനുള്ള സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന്‍ മാസ്റ്ററുടെ നീക്കം അപലപനീയമാണെന്ന് എസ്.ഡി.പി.ഐ ജില്ലാപ്രസിഡന്റ് മുസ്തഫ കൊമ്മേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജനോപകാരപ്രദമായ പദ്ധതിയാണെങ്കില്‍ സി.പി.എമ്മിന് ഭൂരിപക്ഷമുള്ള വാര്‍ഡില്‍ എന്തുകൊണ്ട് പദ്ധതി സ്ഥാപിക്കുന്നില്ലെന്നദ്ദേഹം ചോദിച്ചു. കേന്ദ്രസര്‍ക്കാരിന്റെ അമൃത് പദ്ധതിയില്‍പ്പെട്ട പ്ലാന്റ് ജനവാസ കേന്ദ്രത്തില്‍ സ്ഥാപിക്കാന്‍ ബി.ജെ.പിയെ കൂട്ടുപിടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *