ഗുരുദേവ കാവ്യതീര്‍ത്ഥം പ്രകാശനം ചെയ്തു

ഗുരുദേവ കാവ്യതീര്‍ത്ഥം പ്രകാശനം ചെയ്തു

മാഹി: പോണ്ടിച്ചേരി സഹോദരന്‍ അയ്യപ്പന്‍ മെമ്മോറിയല്‍ ശ്രീനാരായണ ഗുരു സമിതിയുടെ ആഭിമുഖ്യത്തില്‍ പുസ്തക പ്രകാശന ചടങ്ങ് നടന്നു. തലശ്ശേരി സുധാകര്‍ജി തയ്യാറാക്കിയ ‘ഗുരുദേവ കാവ്യ തീര്‍ത്ഥം’ എന്ന പുസ്തകത്തിന്റെ പ്രകാശനം, മാഹി എസ്.എന്‍.ഡി.പി യോഗം സെക്രട്ടറി സജിത്ത് നാരായണന്‍ നിര്‍വഹിച്ചു. പോണ്ടിച്ചേരി വൈറ്റ് ടൗണിലുള്ള ഹോട്ടല്‍ വില്ല മിരയില്‍ നടന്ന ചടങ്ങില്‍ ശ്രീനാരായണ ഗുരു സമിതി പ്രസിഡന്റ് ഡോ. സി.പി പ്രിന്‍സ് അധ്യക്ഷത വഹിച്ചു. സമിതി പ്രവര്‍ത്തകരായ ഡോ. എസ്.ബി നാരായണന്‍, എന്‍.പി സിഗേഷ് രതീഷ് കുമാര്‍, ഗോപാല്‍ ശങ്കര്‍, പി.രാജേഷ്, ധനജ്ഞയന്‍ എന്നിവര്‍ പങ്കെടുത്തു. ചടങ്ങിനോടനുബന്ധിച്ച് ശ്രീനാരായണഗുരു സമിതി പ്രവര്‍ത്തകര്‍ പുതുച്ചേരി മുന്‍ ആഭ്യന്തരമന്ത്രി ഇ. വല്‍സരാജിനെ ആദരിച്ചു. ഗുരുവിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ഇതുപോലെയുള്ള പുസ്തകങ്ങള്‍ അനിവാര്യമാണെന്ന് വല്‍സരാജ് അഭിപ്രായപ്പെട്ടു.

Share

Leave a Reply

Your email address will not be published. Required fields are marked *