മുല്ലപ്പെരിയാറില്‍ മുഴുവന്‍ ഷട്ടറുകളും തുറന്നു; ജനങ്ങള്‍ ജാഗ്രത പാലിക്കണം

മുല്ലപ്പെരിയാറില്‍ മുഴുവന്‍ ഷട്ടറുകളും തുറന്നു; ജനങ്ങള്‍ ജാഗ്രത പാലിക്കണം

ഇടുക്കി: ഡാമിലെ ജലനിരപ്പ് താഴത്തതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഡാമിലെ മുഴുവന്‍ ഷട്ടറുകളും തുറന്നു. മൂന്ന് ഷട്ടറുകള്‍ കൂടി തുറന്ന് സെക്കന്റില്‍ 8626ഘനയടി വെള്ളമാണ് തുറന്നുവിടുന്നത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ഷട്ടറുകള്‍ തുറന്നത്. പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു.

വൃഷ്ടിപ്രദേശങ്ങളിലെ മഴയും ശക്തമായ നീരൊഴുക്കുമാണ് ഡാമില്‍ ജലനിരപ്പ് ഉയരുന്നതെന്ന് അധികൃതര്‍ അറിയിച്ചു. മുല്ലപ്പെരിയാറില്‍ കൂടുതല്‍ ജലം ഒഴുക്കിവിടുന്ന സാഹചര്യത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു. ഇടുക്കി മഞ്ചുമല വില്ലേജ് ഓഫീസ് ആസ്ഥാനമായാണ് കണ്‍ട്രോള്‍ റൂം തുറന്നത്. അതേസമയം മുഴുവന്‍ ഷട്ടറുകള്‍ തുറന്നിട്ടും ഇടുക്കി ഡാമിലും ജലനിരപ്പ് ഉയരുകയാണ്.
അതേസമയം ഇടമലയാര്‍ ഡാം രാവിലെ പത്തുമണിക്ക് തുറക്കും. സെക്കന്‍ഡില്‍ 50 ഘനമീറ്റര്‍ മുതല്‍ 100 ഘനമീറ്റര്‍ വെളളം പുറത്തേക്ക് ഒഴുക്കാനാണ് തീരുമാനം. ഇടുക്കിക്ക് പിന്നാലെ ഇടമലയാര്‍ അണക്കെട്ടില്‍ നിന്നും വെള്ളമെത്തുന്നതോടെ ഉച്ചയോടെ പെരിയാറിലെ ജലനിരപ്പ് ചെറിയ തോതില്‍ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. മഴ മാറിനില്‍ക്കുന്നതു കാരണം ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിക്കുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *