കോഴിക്കോട്: ഓഗസ്റ്റ് 12 മുതല്‍ 14 വരെ കോഴിക്കോട് കോടഞ്ചേരിയില്‍ നടക്കുന്ന മലബാര്‍ റിവര്‍ ഫെസ്റ്റിവലിനോടനുബന്ധിച്ച് നടക്കുന്ന ഇന്റര്‍നാഷണല്‍ കയാക്കിങ് മത്സരത്തിന്റെ പ്രചരണാര്‍ത്ഥം സ്ത്രീകള്‍ക്ക് മാത്രമായുള്ള മഴനടത്തം സംഘടിപ്പിച്ചു. സ്ത്രീകളുടെ സ്വതന്ത്ര സഞ്ചാര കൂട്ടായ്മയായ വേള്‍ഡ് ഓഫ് വുമണും സംസ്ഥാന ടൂറിസം വകുപ്പും ചേര്‍ന്നാണ് മഴനടത്തം സംഘടിപ്പിച്ചത്. ലിന്റോ ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
