കോഴിക്കോട്: മനുഷ്യര്‍ ഈ വിശാല പ്രപഞ്ചത്തിലെ തീര്‍ഥാടകര്‍ മാത്രമാണെന്നും പ്രകൃതിയെ തന്റെ ചൊല്‍പ്പടിക്ക് നിര്‍ത്തുവാനുള്ള മോഹം വിനാശമുണ്ടാക്കുമെന്നും ഓര്‍മിപ്പിച്ച ഋഷി കവിയായിരുന്നു രവീന്ദ്രനാഥ ടാഗോറെന്നും ഉന്നതമായ ശിരസ്സും നിര്‍ഭയമായ മനസുമുള്ളവരായി മാറാന്‍ ഭാരതീയര്‍ക്കു സാധിക്കണമെന്ന് അദ്ദേഹം നടത്തിയ ഉദ്ബോധനം ഇന്നും സംഗതമാണെന്ന് ഡോ. ആര്‍സു അഭിപ്രായപ്പെട്ടു.
ഭാഷാ സമന്വയ വേദി സംഘടിപ്പിച്ച ടാഗോര്‍ സ്മൃതി സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാമനാട്ടുകര പാരഡൈസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ചടങ്ങില്‍ വേലായുധന് പള്ളിക്കല്‍ അധ്യക്ഷത വഹിച്ചു. ഡോ.ഗോപി പുതുക്കോട്, രജനി അരങ്ങത്ത്, രവികുമാരന്‍.സി, മനോജ്കുമാര്‍.കെ, സുരേഷ് രാജന്.സി, പുഷ്പ സി.വി എന്നിവര്‍ പങ്കെടുത്തു. വേണുഗോപാലന്‍ കെ.എം സ്വാഗതവും എം.പി മോഹന്‍ദസ് നന്ദിയും പറഞ്ഞു.
