മുഹറത്തിന്റെ പുണ്യവും പ്രാധാന്യവും ഉള്‍ക്കൊണ്ട് ജീവിക്കുക: കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍

മുഹറത്തിന്റെ പുണ്യവും പ്രാധാന്യവും ഉള്‍ക്കൊണ്ട് ജീവിക്കുക: കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍

കുന്ദമംഗലം: ഹിജ്റ കലണ്ടറിലെ പ്രഥമ മാസമായ മുഹറത്തിലെ പുണ്യ ദിനങ്ങളുടെ പ്രാധാന്യവും ചരിത്ര പ്രസക്തിയും ഉള്‍ക്കൊണ്ട് ജീവിക്കാന്‍ വിശ്വാസികള്‍ തയ്യാറാവണമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. മര്‍കസിലെ മാസാന്ത ആത്മീയവേദിയായ അഹ്ദലിയ്യയോടനുബന്ധിച്ച് സംഘടിപ്പിച്ച മുഹറം സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മര്‍കസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ പൊതുജനങ്ങളും വിദ്യാര്‍ഥികളുമടക്കം നൂറുകണക്കിന് പേര്‍ പങ്കെടുത്തു. ഖുതുബുസ്സമാന്‍ സയ്യിദ് അലവി മമ്പുറം തങ്ങളുടെ 184ാമത് ആണ്ടുനേര്‍ച്ചയും കഴിഞ്ഞ ദിവസം നിര്യാതനായ അബ്ദുല്ലത്തീഫ് സഅദി പഴശ്ശിയുടെ അനുസ്മരണവും അഹ്ദലിയ്യയുടെ ഭാഗമായി നടന്നു.

ശാഫി സഖാഫി മുണ്ടമ്പ്ര മുഖ്യ പ്രഭാഷണം നടത്തി. ആത്മീയ സംഗമത്തിന് സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍, എ. പി മുഹമ്മദ് മുസ്ലിയാര്‍, കെ.കെ അഹ്മദ് കുട്ടി മുസ്ലിയാര്‍, വി.പി.എം ഫൈസി വില്യാപ്പള്ളി, കെ.കെ മുഹമ്മദ് മുസ്ലിയാര്‍, മര്‍സൂഖ് സഅദി, ഹാഫിള് അബൂബക്കര്‍ സഖാഫി, കുഞ്ഞി മുഹമ്മദ് സഖാഫി പറവൂര്‍, മൂസ സഖാഫി, ഉമറലി സഖാഫി, ലത്തീഫ് സഖാഫി പെരുമുഖം, ബശീര്‍ സഖാഫി, ഉസ്മാന്‍ സഖാഫി വേങ്ങര നേതൃത്വം നല്‍കി. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ സമാപന പ്രാര്‍ഥന നടത്തി. മര്‍കസ് സ്ഥാപനങ്ങളിലെ പൂര്‍വകാല അധ്യാപകരെയും പ്രവര്‍ത്തകരെയും സഹകാരികളെയും ചടങ്ങില്‍ അനുസ്മരിച്ചു. ഒറീസയിലെ കട്ടക്കില്‍ നടന്ന ദേശീയ ഖുര്‍ആന്‍ മത്സരത്തില്‍ വിജയികളായ മര്‍കസ് ഖുര്‍ആന്‍ അകാദമിയിലെ വിദ്യാര്‍ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണവും നടന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *