കോഴിക്കോട്: അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകവും തുടര്‍ന്നുള്ള അന്വേഷണവും വിചാരണക്ക് വന്നപ്പോള്‍ സാക്ഷികളുടെ മൊഴിമാറ്റവും സൂചിപ്പിക്കുന്നത് മധുവിന്റെ കൊലപാതകം ഭരണകൂട ഭീകരതയുടെ ദൃഷ്ടാന്തമാണെന്ന് കേരള ദലിത് ഫെഡറേഷന്‍ (ഡെമോക്രാറ്റിക്ക്) ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘മധുവിന്റെ മൊഴി മാറ്റ പ്രതിഷേധ സംഗമം’ അഭിപ്രായപ്പെട്ടു. സാക്ഷികളുടെ മൊഴിമാറ്റത്തോട് പ്രതികരിക്കാന്‍ സാംസ്‌കാരിക നായകന്‍മാര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇത് സാംസ്‌കാരിക കേരളത്തിനേറ്റ അപചയമാണെന്ന് പ്രതിഷേധ സംഗമം കുറ്റപ്പെടുത്തി. പ്രവര്‍ത്തകര്‍ കറുത്ത മാസ്‌ക് ധരിച്ച് പ്രതിഷേധിച്ചാണ് സംഗമത്തില്‍ പങ്കെടുത്തത്.
സംസ്ഥാന നിര്‍വാഹക സമിതി അംഗം കെ.വി.സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ടി ജനാര്‍ദനന്‍ അധ്യക്ഷത വഹിച്ചു. കെ.ഡി.എഫ്(ഡി)ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ചന്ദ്രന്‍ കടേക്കനാരി, എം.കെ കണ്ണന്‍, വി.പി.എം ചന്ദ്രന്‍, കെ.ഡി.എം.എഫ് (ഡി)സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി കമല, കെ.ഡി.എം.എഫ്(ഡി) ജില്ലാപ്രസിഡന്റ്് എന്‍. ശ്രീമതി, സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം ഇ.പി കാര്‍ത്ത്യായനി, ടി.ശ്രീധരന്‍, വി.ശ്യാമള എന്നിവര്‍ പ്രസംഗിച്ചു.
