ഉമ്പായി ഗസല്‍: മികച്ച കവറേജിന് അജീഷ് അത്തോളിക്ക് ആദരവ്

ഉമ്പായി ഗസല്‍: മികച്ച കവറേജിന് അജീഷ് അത്തോളിക്ക് ആദരവ്

അത്തോളി: കോഴിക്കോട് ടാഗോര്‍ ഹാളില്‍ മൂന്ന് ദിനങ്ങളിലായി നടത്തിയ ഉമ്പായി മ്യൂസിക്ക് അക്കാദമിയുടെ തരംഗ് ഹിന്ദുസ്ഥാനി ഫെസ്റ്റിവലിന് മികച്ച കവറേജ് നല്‍കിയ മാധ്യമ പ്രവര്‍ത്തകന്‍ അജീഷ് അത്തോളിക്ക് അക്കാദമി ആദരവ് നല്‍കി. പ്രശസ്ത മെഹ്ഫില്‍ ഗായിക ഫാരിഷ ഹുസൈനില്‍ നിന്ന് ആദരവ് ഏറ്റുവാങ്ങി. ചടങ്ങില്‍ പ്രശസ്ത ഗസല്‍ ഗായകന്‍ ദീപക് മറാത്തെ സന്നിഹിതനായി. ഉമ്പായി മ്യൂസിക് ട്രസ്റ്റ് സെക്രട്ടറി കെ. സലാം, പ്രസിഡന്റ് കെ. ഷംസുദ്ദീന്‍ സംബന്ധിച്ചു. ആദ്യ ദിനം ഷഹബാസ് അമന്‍ ഗസല്‍, രണ്ടാം ദിനം കഥക് ഫ്യൂഷനും ഫിലിമി ഗസലും ഫാരിഷാ ഖാന്റെ മെഹ്ഫിലും ദീപക് മറാത്തെയുടെ ഗസലോടും കൂടി മൂന്ന് ദിവസത്തെ ഫെസ്റ്റിവല്‍ സമാപിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *