പ്രവാസി വനിതാ സംഗമം: സ്വാഗതസംഘം രൂപീകരിച്ചു

പ്രവാസി വനിതാ സംഗമം: സ്വാഗതസംഘം രൂപീകരിച്ചു

കോഴിക്കോട്: 23, 24 തിയതികളില്‍ തൃശൂരില്‍ നടക്കുന്ന കേരള പ്രവാസി സംഘം ആറാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി 10 ന് കോഴിക്കോട് ടൗണ്‍ ഹാളില്‍ സംഘടിപ്പിക്കുന്ന വനിതാസംഗമം വിജയിപ്പിക്കുന്നതിന് തോട്ടത്തില്‍ രവീന്ദ്രന്‍ (എം.എല്‍.എ), മേയര്‍ ഡോ. ബീനാ ഫിലിപ്, ബാദുഷ കടലുണ്ടി, (സംസ്ഥാന ട്രഷറര്‍) എം. മെഹബൂബ് (ചെയര്‍മാന്‍) സി. വി ഇഖ്ബാല്‍, ഷാഫിജ. പി, ഷൈജു.പി, പുഷ്പജ (വൈ. ചെയര്‍മാന്‍ ) സജീവ് കുമാര്‍ കെ. (ജനറല്‍ കണ്‍വീനര്‍) ഐ.കെ ബിജു, ദൈത്യേന്ദ്രകുമാര്‍, സൈനബ സലിം, ഹാജറ, ഭരദ്വാജ് (ജോ. കണ്‍വീനര്‍മാര്‍) എം. സുരേന്ദ്രന്‍ (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായി സ്വാഗതസംഘം രൂപീകരിച്ചു.

വിവിധ സബ് കമ്മിറ്റി ഭാരവാഹികളായി എം.ജൗഹര്‍, സലിം മണാട്ട് (പ്രോഗ്രാം) മഞ്ഞക്കുളം നാരായണന്‍, ഷിജിത്ത് ടി. പി, മൊയ്ദീന്‍ കോയ (സ്റ്റേജ്), അഹമ്മദ് കുട്ടി, കെ.കെ ശങ്കരന്‍ (ഫൈനാന്‍സ്) കെ.ടി.കെ ഭാസ്‌കരന്‍, ഷംസീര്‍ കെ.എം, ആസാദ് (പ്രചാരണം) എന്നിവരെ തെരെഞ്ഞെടുത്തു. ‘പ്രവാസവും വനിതകളും’ എന്ന വിഷയത്തില്‍ സെമിനാറും വിവിധ കലാപരിപാടികളും വനിതാ സംഗമത്തിന്റെ ഭാഗമായി അരങ്ങേറുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രവാസിസംഘം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ. സജീവ് കുമാര്‍ അധ്യക്ഷനായി. സി.വി ഇഖ്ബാല്‍, എം.ജൗഹര്‍, മാങ്ങോട്ടില്‍ സുരേന്ദ്രന്‍, ഷാഫിജ പുലാക്കല്‍, സൈനബ സലിം എന്നിവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *