പി.ഐ.ബി ഡയരക്ടര്‍ ജനറലായി സത്യേന്ദര്‍ പ്രകാശിനെ നിയമിച്ചു

പി.ഐ.ബി ഡയരക്ടര്‍ ജനറലായി സത്യേന്ദര്‍ പ്രകാശിനെ നിയമിച്ചു

ന്യൂഡല്‍ഹി: പി.ഐ.ബി(പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ) ഡയരക്ടര്‍ ജനറലായി ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വിസി(ഐ.ഐ.എസ്)ലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ സത്യേന്ദര്‍ പ്രകാശിനെ നിയമിച്ചു. 1988 ബാച്ച് ഐ.ഐ.എസ്‌ക്കാരനായ സത്യേന്ദര്‍ പ്രകാശ് സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്റെ ഡയരക്ടര്‍ ജനറലായി സേവനമനുഷ്ഠിക്കുകയായിരുന്നു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ വിവിധതലങ്ങളില്‍ സേവനമനുഷ്ഠിച്ച അദ്ദേഹം 20 രാജ്യങ്ങളില്‍ പ്രസാര്‍ഭാരതിയുടെ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *