വനമഹോത്സവം: വൃക്ഷത്തൈ നടല്‍ നടത്തി

വനമഹോത്സവം: വൃക്ഷത്തൈ നടല്‍ നടത്തി

മാഹി: വനമഹോത്സവത്തിന്റെ ഭാഗമായി ചെറുകല്ലായി കാര്‍ഷിക നഴ്‌സറിയില്‍ വൃക്ഷത്തെ നടലും ചെറുകല്ലായി ഗവ. എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കറിവേപ്പ്, ആര്യവേപ്പ് തൈകളുടെ വിതരണവും നടന്നു. മയ്യഴി എം.എല്‍.എ രമേഷ് പറമ്പത്ത്, റീജ്യണല്‍ അഡ്മിനിസ്ട്രേറ്റര്‍ ശിവരാജ് മീണ, സ്‌കൂള്‍ ലീഡര്‍ മുഹമ്മദ് ബിലാല്‍ എന്നിവര്‍ വൃക്ഷത്തൈകള്‍ നട്ടു. കൃഷിവകുപ്പ് ഡെ. ഡയറക്ടര്‍ ഫ്‌ളോസി മാന്വല്‍ സ്വാഗതവും കൃഷി ഓഫിസര്‍ റോഷ് നന്ദിയും പറഞ്ഞു. അധ്യാപകരായ ഷിംന. കെ, ബാല പ്രദീപ് എന്നിവരും പങ്കാളികളായി. സ്‌കൂളില്‍ നട്ടുവളര്‍ത്തിയ പൂക്കളും അലങ്കാര ഇലകളും കൊണ്ടു നിര്‍മിച്ച പൂച്ചെണ്ടുമായി വിദ്യാര്‍ത്ഥികള്‍ വിശിഷ്ടാതിഥികളെ വരവേറ്റത് പരിപാടിക്ക് മാറ്റ് കൂട്ടി.

Share

Leave a Reply

Your email address will not be published. Required fields are marked *