‘യു.എ.ഖാദര്‍ സ്മാരക താളിയോല പുരസ്‌കാരം വിതരണം ചെയ്തു’

‘യു.എ.ഖാദര്‍ സ്മാരക താളിയോല പുരസ്‌കാരം വിതരണം ചെയ്തു’

കോഴിക്കോട്: തൃക്കോട്ടൂര്‍ പെരുമയിലൂടെ മലയാളിയുടെ മനസില്‍ ഇടം നേടിയ യു.എ.ഖാദറിന്റെ സ്മരണാര്‍ഥം താളിയോല സാംസ്‌കാരിക വേദി യുവ എഴുത്തുകാര്‍ക്കായി സംസ്ഥാനടിസ്ഥാനത്തില്‍ സംഘടിപ്പിച്ച കഥാ മത്സര വിജയികള്‍ക്കുളള ‘യു.എ ഖാദര്‍ സ്മാരകതാളിയോല പുരസ്‌കാരം’ സുഭാഷ് ഒട്ടും പുറം, ആദര്‍ശ് വി.ജി.എന്നിവര്‍ക്ക് കവി പി.പി ശ്രീധരനുണ്ണി വിതരണം ചെയ്തു. സാമൂഹിക നിരീക്ഷണ പാടവം പ്രകടമാക്കിയ എഴുത്തുകാരനാണ് യു.എ.ഖാദറെന്ന് ശ്രീധരനുണ്ണി അഭിപ്രായപ്പെട്ടു. താളിയോല സാംസ്‌കരിക സമിതി പ്രസിഡന്റ് പി.ഐ അജയന്‍ അധ്യക്ഷത വഹിച്ചു. കാലത്തിന്റെ തുടിപ്പുകള്‍ രേഖപ്പെടുത്തുന്നത് എഴുത്തുകാരന്റെ കഥകളിലൂടെയാണെന്നും മാറ്റത്തിന് പ്രേരകമാകുന്നത് എഴുത്തിലൂടെയാണെന്നും പുതിയ കാലത്തെ കഥ എന്ന വിഷയത്തില്‍ ഈപ്പന്‍ പറഞ്ഞു. കെ.എഫ് ജോര്‍ജ്ജ്, യു.എ. ഫിറോസ് , പത്മനാഭന്‍ വേങ്ങേരി, സി.ടി. ശോഭ , വി.ചന്ദ്രശേഖരന്‍ , ശ്രീജ ചേളന്നൂര്‍, അജിതാ മാധവന്‍, സുഭാഷ് ഒട്ടുംപുറം, ആദര്‍ശ് വി.ജി. എന്നിവര്‍ പ്രസംഗിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *