‘ചെലവൂര്‍ വേണു-ജീവിതകാലം’ ഡോക്യുമെന്ററി റിലീസ് 31ന്

‘ചെലവൂര്‍ വേണു-ജീവിതകാലം’ ഡോക്യുമെന്ററി റിലീസ് 31ന്

കോഴിക്കോട്: സംസ്ഥാന സാംസ്‌കാരിക ചരിത്രത്തിലെ ശ്രദ്ധേയസാന്നിധ്യവും മാധ്യമപ്രവര്‍ത്തനത്തില്‍ പുതുമകള്‍ സൃഷ്ടിച്ച വ്യക്തിത്വവുമായ ചെലവൂര്‍ വേണുവിനെക്കുറിച്ച് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയും ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ-കേരളവും സംയുക്തമായി നിര്‍വഹിച്ച ചെലവൂര്‍ വേണു-ജീവിതകാലം എന്ന ഡോക്യുമെന്ററി 31ന് വൈകീട്ട് അഞ്ച് മണിക്ക് കെ.പി കേശവമേനോന്‍ഹാളില്‍ റിലീസ് ചെയ്യും. സിനിമയുടെ ആദ്യ പ്രദര്‍ശനവും അന്ന് നടക്കും. പ്രശസ്ത ചലച്ചിത്രക്കാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്, ‘ചെലവൂര്‍ വേണു ഡോക്യുമെന്ററി’ സംവിധായകന്‍ ജയന്‍ മാങ്ങാട് എന്നിവര്‍ സന്നിഹിതരായിരിക്കും. പരിപാടിയില്‍ സംബന്ധിക്കണമെന്ന് സി. അജോയ് ചന്ദ്രന്‍ (സെക്രട്ടറി), കെ.ജി മോഹന്‍കുമാര്‍(റീജിയണല്‍ സെക്രട്ടറി ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ-കേരളം) എന്നിവര്‍ അഭ്യര്‍ഥിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *