ടീന്‍ സ്‌പേസ് ജില്ലാ സെക്കന്‍ഡറി വിദ്യാര്‍ഥി സമ്മേളനം 28ന്

ടീന്‍ സ്‌പേസ് ജില്ലാ സെക്കന്‍ഡറി വിദ്യാര്‍ഥി സമ്മേളനം 28ന്

കോഴിക്കോട്: വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്‍ കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സെക്കന്‍ഡറി തല വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ക്കായി സംഘടിപ്പിക്കുന്ന ടീന്‍സ്‌പേസ് ഏകദിന സമ്മേളനം 28ന് രാവിലെ ഒന്‍പത് മണിക്ക് കല്ലായി പന്നിയങ്കര സുമംഗലി ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും.

മാറുന്ന കാലത്തെ വിദ്യാര്‍ഥി തലമുറക്ക് ദിശാബോധം പകരുക എന്ന ലക്ഷ്യത്തില്‍ വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്റെ വിദ്യാര്‍ഥി വിഭാഗമായ വിസ്ഡം സ്റ്റുഡന്‍സ് സംസ്ഥാനത്തെ മുഴുവന്‍ ജില്ലാ കേന്ദ്രങ്ങളും അടിസ്ഥാനമാക്കി ആവിഷ്‌കരിച്ച പരിപാടിയാണ് ടീന്‍സ്‌പേസ് സെക്കന്‍ഡറി വിദ്യാര്‍ഥി സമ്മേളനം. വിദ്യാര്‍ഥികള്‍ക്കിടയില്‍ കണ്ടുവരുന്ന ആത്മഹത്യപ്രവണത, വിരസത, മൊബൈല്‍ഫോണുകളോടുള്ള ഗുണപരമല്ലാത്ത അമിതാസക്തി, ലഹരി ഉപയോഗത്തിലേക്കുള്ള പ്രവണത, ജനാധിപത്യ-രാഷ്ട്രീയ പ്രവര്‍ത്തനങ്ങളോട് വളരുന്ന അപകര്‍ഷത തുടങ്ങിയ പ്രശ്‌നങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് പരിഹാരങ്ങള്‍ നിര്‍ദേശിക്കുകയും അതിനായി പര്യാപ്തമാക്കുന്നതാണ് ടീന്‍സ്‌പേസ് കോണ്‍ഫറന്‍സ്.

സമ്മേളനം വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് ഹാരിസ് കായക്കൊടി ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ വി.ടി ബഷീര്‍ അധ്യക്ഷനാകും. തുടര്‍ന്ന്‌ നടക്കുന്ന പഠന സെഷനുകളില്‍ ഹാരിസ് ഇബ്‌നു സലീം, കെ.താജുദ്ദീന്‍ സ്വലാഹി, എ.പി മുനവ്വര്‍ സ്വലാഹി, ഷരീഫ് കാര, പി.കെ അംജദ് മദനി, ഡോ. അബ്ദുല്ല ബാസില്‍ സി.പി, സഫുവാന്‍ ബറാമി അല്‍ ഹിക്മി, ഡോ. റസീല എന്നിവര്‍ വിഷയാവതരണം നടത്തും.

സമ്മേളനത്തില്‍ ജില്ലയിലെ വിവിധ ക്യാംപസുകളില്‍ നിന്നായി എസ്.എസ്.എല്‍.സി, പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ സംബന്ധിക്കും. ജെസില്‍ കൊടിയത്തൂര്‍, അഷ്‌റഫ് കല്ലായി (ജനറല്‍ കണ്‍വീനര്‍, സ്വാഗതസംഘം), കെ.വി മുഹമ്മദ് ഷുഹൈബ് (കണ്‍വീനര്‍, മീഡിയ വിഭാഗം), റഷീദ് അത്തോളി (വൈസ് പ്രസിഡന്റ്, വിസ്ഡം സ്റ്റുഡന്‍സ്, കോഴിക്കോട് സൗത്ത് ജില്ല), കാബില്‍ സി.വി (കണ്‍വീനര്‍, സ്വാഗതസംഘം) എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *