മരത്തംകോട് യു.പി സ്‌കൂളില്‍ ചാന്ദ്രദിനം ആഘോഷിച്ചു

മരത്തംകോട് യു.പി സ്‌കൂളില്‍ ചാന്ദ്രദിനം ആഘോഷിച്ചു

മരത്തംകോട്: എം.പി.എം.യു.പി സ്‌കൂളില്‍ വിവിധ പരിപാടികളോടെ ചാന്ദ്രദിനാഘോഷം സംഘടിപ്പിച്ചു. വിദ്യാര്‍ഥികള്‍ക്കായി ചാന്ദ്രദിന ക്വിസ്സ് മത്സരം, റോക്കറ്റ് മാതൃക നിര്‍മാണം, ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവ ഉണ്ടായിരുന്നു. പി.ടി.എ പ്രസിഡന്റ് കരീം പന്നിത്തടം ചാന്ദ്രദിന സന്ദേശവും വിജയികള്‍ക്ക് ഉപഹാരവും നല്‍കി. പ്രധാനാധ്യാപിക പി. ശ്രീദേവി അധ്യക്ഷതവഹിച്ചു. അധ്യാപകരായ ഫാദര്‍ സജി കുളങ്ങാട്ടില്‍, സെബി ടീച്ചര്‍, ജീന കെ.ജോണ്‍, സി.പി ലൈലിക, യു.ടി ഷീജ, സ്റ്റെഫി സണ്ണി, സി.എം സീനത്ത്, ഇ.എസ് ലീന എന്നിവര്‍ നേതൃത്വം നല്‍കി.

Share

Leave a Reply

Your email address will not be published. Required fields are marked *