ആയുര്‍വേദ പ്രബന്ധ മത്സരം

ആയുര്‍വേദ പ്രബന്ധ മത്സരം

കോട്ടയ്ക്കല്‍: ആയുര്‍വേദത്തിന്റെ സമഗ്രവളര്‍ച്ചയ്ക്ക് നിസ്തുലമായ സംഭവനകള്‍ നല്‍കിയ ഡോ.എന്‍.വി.കെ വാരിയരുടെ സ്മരണാര്‍ഥം കോട്ടയ്ക്കല്‍ ആര്യവൈദ്യശാല കഴിഞ്ഞ 13 വര്‍ഷമായി കേരളത്തിലെ ആയുര്‍വേദ കോളേജുകളിലെ ബിരുദ വിദ്യാര്‍ഥികള്‍ക്കായി പ്രബന്ധമത്സരം നടത്തിവരുന്നുണ്ട്. 2022ലെ പ്രബന്ധമത്സരത്തിന്റെ വിഷയം ‘പാദചതുഷ്ടയം’ (Medical Quartet) എന്നതാണ്. സമ്മാനര്‍ഹമായ പ്രബന്ധത്തിന് ഒന്നാം സമ്മാനമായി 6000 രൂപയും രണ്ടാം സമ്മാനമായി 4000 രൂപയും പ്രശംസാപത്രവും നല്‍കുന്നതാണ്. മലയാളത്തിലോ ഇംഗ്ലീഷിലോ തയ്യാറാക്കിയ പ്രബന്ധങ്ങള്‍ ലഭിക്കേണ്ട അവസാന തിയ്യതി 2022 ആഗസ്റ്റ് 24 ആണ്. മത്സരം സംബന്ധിച്ച നിയമാവലി ആര്യവൈദ്യശാലയുടെ വെബ്‌സൈറ്റ്, ഫേസ്ബുക്ക് എന്നിവയില്‍ ലഭ്യമാണ്. ഫോണ്‍: 0483-2742225. E-mail: [email protected]

 

Share

Leave a Reply

Your email address will not be published. Required fields are marked *