പട്ടാമ്പി: സമൂഹത്തിൽ കൃഷി ഒരു സംസ്കാരമായി വളർത്തുക എന്ന ലക്ഷ്യത്തോടെ പട്ടാമ്പിയിൽ 13ന് രാവിലെ ഒൻപതിന് ഗുരുവായൂർ റോഡിലെ ഹാർവെസ്റ്റേ ഓഫിസ് പരിസരത്ത് നടക്കുന്ന വിതരണോദ്ഘാടന ചടങ്ങ് തൃത്താല പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ ജയ നിർവ്വഹിക്കും. 13 മുതൽ 17 വരെ രാവിലെ ഒൻപത് മുതൽ വൈകീട്ട് ഏഴ് വരെ പച്ചക്കറിതൈകളും വിത്തുകളും ഓഫിസ് പരിസരത്തുവച്ച് സൗജന്യമായി നൽകുമെന്ന് സംഘാടകർ അറിയിച്ചു.