കനത്തമഴ; കിണര്‍ ഇടിഞ്ഞു താഴ്ന്നു

കനത്തമഴ; കിണര്‍ ഇടിഞ്ഞു താഴ്ന്നു

തലശ്ശേരി: പുല്യോട് സി.എച്ച് നഗറില്‍ കനത്ത മഴയില്‍ കിണര്‍ ഇടിഞ്ഞു താഴ്ന്നു. കലശ പറമ്പത്ത് തത്വമസിയില്‍ എന്‍.സി പ്രവീണിന്റെ വീട്ടിലെ കിണറാണ് കഴിഞ്ഞദിവസം ഇടിഞ്ഞു താഴ്ന്നത്. നാലു വര്‍ഷം മുമ്പായിരുന്നു കിണര്‍ നിര്‍മിച്ചത്. കിണറിന്റെ ആള്‍മറ ഉള്‍പ്പെടെ ഇടിഞ്ഞു താഴ്ന്നു. അടുക്കളയും അതിനോട് ചേര്‍ന്നുള്ള ഭാഗങ്ങളും അപകടാവസ്ഥയിലാണ്. പഞ്ചായത്ത് പ്രസിഡന്റ് പി.പി സനില്‍, സെക്രട്ടറി, വില്ലേജ് ഓഫിസര്‍ ഉള്‍പ്പെടെ സ്ഥലം സന്ദര്‍ശിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *