തലശ്ശേരി ബ്ലോക്ക് തല നീന്തല്‍ പരിശീലനം; കുട്ടികള്‍ക്കൊപ്പം നീന്തി പഞ്ചായത്ത് പ്രസിഡന്റും

തലശ്ശേരി ബ്ലോക്ക് തല നീന്തല്‍ പരിശീലനം; കുട്ടികള്‍ക്കൊപ്പം നീന്തി പഞ്ചായത്ത് പ്രസിഡന്റും

തലശ്ശേരി: നീന്തലിന്റെ ബാലപാഠങ്ങള്‍ പഠിക്കാനെത്തിയ കുട്ടികള്‍ക്കൊപ്പം എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് എം.പി ശ്രീഷയും നീന്തിയത് തലശ്ശേരി ബ്ലോക്ക്തല നീന്തല്‍ പരിശീലനത്തിന്റെ ഉദ്ഘാടന ചടങ്ങിന് ആവേശം കൂട്ടി. ഡി.വൈ. എഫ്.ഐ തലശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വടക്കുമ്പാട് ചന്ദ്രോത്ത് കുളത്തിലാണ് നീന്തല്‍ പരിശീലനത്തിന് തുടക്കമായത്. ഡി.വൈ.എഫ്.ഐ മുന്‍ സംസ്ഥാന കമ്മിറ്റിയംഗം എ.കെ രമ്യയാണ് നീന്തല്‍ പരിശീലനം ഉദ്ഘാടനം ചെയ്തത്. ബ്ലോക്ക് പ്രസിഡന്റ് പി.വി സച്ചിന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി പി.സനീഷ്, എസ്.കെ അര്‍ജുന്‍, പി.ലരജീഷ്, എം.പി ശ്രീഷ എന്നിവര്‍ സംസാരിച്ചു. ഇ. കെ.പ്രജീഷാണ് നീന്തല്‍ പരിശീലനം നല്‍കുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *