‘നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരേ തെളിവില്ല’; വിവാദ വെളിപ്പെടുത്തലുമായി മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖ

‘നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരേ തെളിവില്ല’; വിവാദ വെളിപ്പെടുത്തലുമായി മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖ

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരേ തെളിവില്ലായെന്ന് മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖ. ഒരു യൂട്യൂബ് ചാനല്‍ വഴിയാണ് ശ്രീലേഖയുടെ വിവാദ വെളിപ്പെടുത്തല്‍. ദിലീപിനെതിരെ അന്വേഷണ സംഘം വ്യാജ തെളിവുകളുണ്ടാക്കുകയാണ് ചെയ്തത്. ദിലീപിന്റെയും പള്‍സര്‍ സുനിയും കണ്ടെന്നതില്‍ പോലും കൃത്യമായ തെളിവില്ല. ദിലീപ് പള്‍സര്‍ സുനിയോടൊപ്പം നില്‍ക്കുചിത്രം വ്യാജമായി നിര്‍മിച്ചതാണെന്നും ശ്രീലേഖ പറഞ്ഞു.

ജയിലില്‍ നിന്ന് പള്‍സര്‍ സുനി എഴുതിയത് എന്ന് പറയുന്ന കത്ത് എഴുതിയത് സഹതടവുകാരനായ വിപിന്‍ലാലാണെന്നും പോലിസുകാര്‍ പറഞ്ഞിട്ടാണ് സുനിയുടെ പേരില്‍ ജയിലില്‍ നിന്ന് കത്തെഴുതിയതെന്ന് ഇയാള്‍ പറഞ്ഞിരുന്നെന്നും എന്നാല്‍ അതില്‍ ഒരു അന്വേഷണവും നടന്നിട്ടില്ലായെന്നും അവര്‍ വ്യക്തമാക്കി. രണ്ടാഴ്ചയോളം പോലിസ് കസ്റ്റഡിയില്‍ പള്‍സര്‍ സുനി ഉണ്ടായിരുന്നിട്ടും ചോദ്യം ചെയ്യലില്‍ ഇതൊരു ക്വട്ടേഷനാണെന്ന് കണ്ടെത്താന്‍ പോലിസിന് കഴിയാതെ പോയതെന്തുകൊണ്ടാണെന്നും അവര്‍ ചോദിച്ചു. പള്‍സര്‍ സുനിയും കൂട്ടരും ക്വട്ടേഷന്‍ സംഘങ്ങളാണോയെന്ന് തനിക്ക് സംശയമുണ്ടെന്നും ഇവരുടെ മുന്‍കാല പ്രവര്‍ത്തികള്‍ അത്തരത്തിലുള്ളതാണെന്നും ശ്രീലേഖ കൂട്ടിച്ചേര്‍ത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *