കേരള ഹൗസ് പി.ആര്‍.ഡി ഡെപ്യൂട്ടി ഡയരക്ടറായി അനില്‍ ഭാസ്‌കര്‍ ചുമതലയേറ്റു

കേരള ഹൗസ് പി.ആര്‍.ഡി ഡെപ്യൂട്ടി ഡയരക്ടറായി അനില്‍ ഭാസ്‌കര്‍ ചുമതലയേറ്റു

ന്യൂഡല്‍ഹി: കേരള ഹൗസ് പി.ആര്‍.ഡി ഡെപ്യൂട്ടി ഡയരക്ടറായി അനില്‍ ഭാസ്‌കര്‍ ചുമതലയേറ്റു. ആറുവര്‍ഷം കേരള ലോട്ടറി പബ്ലിസിറ്റി ഓഫിസറായി പ്രവര്‍ത്തിച്ച അദ്ദേഹം കഴിഞ്ഞ ദിവസമാണ് ഡെപ്യൂട്ടി ഡയരക്ടറായി ചുമതലയേറ്റത്. തൊഴില്‍ വകുപ്പില്‍ ലേബര്‍ പബ്ലിസിറ്റി ഓഫിസറായും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ഇലക്ട്രോണിക് മീഡിയ, പ്രസ് റിലീസ് വിഭാഗത്തിലും അനില്‍ ഭാസ്‌കര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മുമ്പ് ദൂരദര്‍ശനിലും ആകാശവാണിയിലും പ്രവര്‍ത്തിച്ചതിന്റെ അനുഭവ പാടവവും അദ്ദേഹത്തിനുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *