വിദ്യാതീരം പദ്ധതി: അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് വിദ്യാതീരം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന രക്ഷിതാക്കള്‍ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കുന്ന ദത്തെടുക്കല്‍ പദ്ധതിയിലേക്ക് ഫിഷറീസ് ഡയറക്ടര്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ആഗസ്റ്റ് 14നകം ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ലഭിച്ചിരിക്കണം. ഈ പദ്ധതി മുഖേന നിലവില്‍ ആനുകൂല്യം ലഭിക്കുന്നവര്‍ വീണ്ടും അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതില്ല. ഫോണ്‍: 0495-2383780.

Share

Leave a Reply

Your email address will not be published. Required fields are marked *