കോഴിക്കോട്: 2025ലെ മികച്ച ടെലിവിഷന്‍ ജനറല്‍ റിപ്പോര്‍ട്ടിങ്ങിനുള്ള കാലിക്കറ്റ് പ്രസ്ക്ലബിന്റെ പി. ഉണ്ണികൃഷ്ണന് അവാര്‍ഡിന് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ കെ.എം ബിജു അര്‍ഹനായി. പി.ടി.ഐ. ജനറല്‍ മാനേജരായിരുന്ന പി. ഉണ്ണികൃഷ്ണന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ കുടുംബവും കാലിക്കറ്റ് പ്രസ് ക്ലബും ചേര്‍ന്ന് ഏര്‍പ്പെടുത്തിയതാണ് 15,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ്. 2025 ജൂണ്‍ അഞ്ചിന് സംപ്രേഷണം ചെയ്ത കടലിലെ ആവാസ വ്യവസ്ഥയെയും തീരദേശത്ത് ജീവിക്കുന്ന മനുഷ്യരുടെ ഉപജീവന മാര്‍ഗങ്ങളെയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തകിടം മറിക്കുന്നതിനെ കുറിച്ചുള്ള വാര്‍ത്തയ്ക്കാണ് പുരസ്കാരം. കോഴിക്കോട് മൂടാടിയിലെ കോടിക്കല്‍ തീരത്ത് അടിഞ്ഞുകൂടിയ ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സമുദ്ര വിഭവങ്ങളെയും പരിസ്ഥിതിയെയും മാത്രമല്ല നൂറുകണക്കിന് തൊഴിലാളികളുടെ ഉപജീവന മാര്‍ഗത്തെയും പ്രതിസന്ധിയിലാക്കിയതാണ് വാര്‍ത്തയുടെ ഉള്ളടക്കം. മുതിര്‍ന്ന ദൃശ്യമാധ്യമപ്രവര്‍ത്തകരായ പി.ടി. നാസര്‍, കെ.പി. രമേഷ്, കാലിക്കറ്റ് പ്രസ്ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ആന്റ് ജേണലിസം ഡയറക്ടര്‍ ടി. വേലായുധന് എന്നിവരടങ്ങുന്ന ജഡ്ജിങ് കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ നിര്‍ണയിച്ചതെന്ന് പ്രസ് ക്ലബ്ബ് പ്രസിഡന്റ് ഇ.പി. മുഹമ്മദും സെക്രട്ടറി പി.കെ. സജിത്തും അറിയിച്ചു. 2010ല്‍ മാസ്കോമില്‍ നിന്ന് ജേണലിസത്തില്‍ പി.ജി ഡിപ്ലോമ നേടിയ ബിജു 16 വര്‍ഷമായി വിവിധ സ്ഥാപനങ്ങളില്‍ ദൃശ്യമാധ്യമ പ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചുവരുന്നു. നിലവില്‍ ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ബ്യൂറോയില്‍ ചീഫ് റിപ്പോര്‍ട്ടറാണ്. കോഴിക്കോട് ജില്ലയിലെ കൂട്ടാലിട സ്വദേശിയാണ്. കാളിയത്തു മീത്തല്‍ രാഘവന് നായരുടെയും ലീലയുടെയും മകനാണ്. ഡോ. ദിവ്യയാണ് ഭാര്യ. നിയമസഭ മാധ്യമ അവാര്‍ഡ്, കേരളീയം വി.കെ മാധവന് കുട്ടി അവാര്‍ഡ് തുടങ്ങിയവ നേടിയിട്ടുണ്ട്.
കാലിക്കറ്റ് പ്രസ് ക്ലബ് പി. ഉണ്ണികൃഷ്ണന് അവാര്‍ഡ് കെ.എം ബിജുവിന്
