‘മുടി വളര്‍ത്തല്‍ സ്‌കൂള്‍ നിബന്ധനകള്‍ക്ക് വിധേയം; ബാഗ് അധ്യാപകര്‍ക്ക് പരിശോധിക്കാം

‘മുടി വളര്‍ത്തല്‍ സ്‌കൂള്‍ നിബന്ധനകള്‍ക്ക് വിധേയം; ബാഗ് അധ്യാപകര്‍ക്ക് പരിശോധിക്കാം

‘മുടി വളര്‍ത്തല്‍ സ്‌കൂള്‍ നിബന്ധനകള്‍ക്ക് വിധേയം; ബാഗ് അധ്യാപകര്‍ക്ക് പരിശോധിക്കാം

 

തിരുവനന്തപുരം: സ്‌കൂളുകളില്‍ അച്ചടക്കം ഉറപ്പാക്കുന്നതിനും ലഹരി ഉപയോഗം ഉള്‍പ്പെടെയുള്ള വിപത്തുകള്‍ തടയുന്നതിനും മൊബൈല്‍ ഫോണ്‍ ഉപയോഗം നിയന്ത്രിക്കുന്നതുള്‍പ്പടെ സുപ്രധാന നിര്‍ദേശങ്ങളുമായി സംസ്ഥാന ബാലാവകാശ കമ്മീഷന്‍.
കുട്ടികളുടെ ബാഗുകള്‍ അധ്യാപകര്‍ പരിശോധിച്ച് ആരോഗ്യത്തിനു ഹാനികരമാകുന്ന വസ്തുക്കള്‍ കുട്ടികളുടെ ബാഗുകളില്‍ ഇല്ലെന്ന് ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷന്‍ നിര്‍ദേശിക്കുന്നു.

ലഹരിവസ്തുക്കളുടെ ഉപയോഗം വ്യാപിക്കുന്നതു തടയാന്‍ ഇത് അനിവാര്യമാണ്. എന്നാല്‍, കുട്ടികളുടെ ആത്മാഭിമാനത്തിനും അന്തസ്സിനും യാതൊരുവിധ പോറലുമേല്‍ക്കാത്ത രീതിയിലായിരിക്കണം പരിശോധന നടത്തേണ്ടതെന്ന് കമ്മീഷന്‍ കര്‍ശനമായി ഓര്‍മ്മിപ്പിച്ചു. കുട്ടികള്‍ മുടി വളര്‍ത്തുന്നതും കളര്‍ ചെയ്യുന്നതും മൊട്ടയടിക്കുന്നതും അവകാശമാണെങ്കിലും സ്‌കൂള്‍ അച്ചടക്കത്തിന്റെ നിബന്ധനകള്‍ക്കു വിധേയമായിരിക്കും. ഗുണനിലവാരമില്ലാത്ത ലിപ്സ്റ്റിക്ക് ഉള്‍പ്പെടെയുള്ള സൗന്ദര്യവര്‍ധക വസ്തുക്കളുടെ അമിത ഉപയോഗം കുട്ടികളുടെ ആരോഗ്യത്തിനു അപകടമുണ്ടാക്കുമെന്നും കമ്മിഷന്‍ വിലയിരുത്തുന്നു. സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുമതിയില്ല.

പ്രത്യേക ആവശ്യങ്ങള്‍ക്കായി രക്ഷിതാക്കളുടെ അറിവോടെ കൊണ്ടുവരുന്ന ഫോണുകള്‍ സ്‌കൂള്‍ സമയം അവസാനിക്കുന്നതുവരെ സ്വിച്ച് ഓഫ് ചെയ്തു സൂക്ഷിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ സൗകര്യമൊരുക്കണം. സ്‌കൂള്‍ സമയത്ത് കുട്ടികള്‍ മൊബൈല്‍ ഉപയോഗിക്കുന്നത് ഗുരുതര അച്ചടക്കലംഘനമായി കാണണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
അച്ചടക്കവുമായി ബന്ധപ്പെട്ട് കുട്ടികളെ അപമാനിക്കുകയോ മാനസികമായി പീഡിപ്പിക്കുകയോ ക്ലാസില്‍ നിന്ന് പുറത്താക്കുകയോ ചെയ്യരുത്. കമ്മിഷന്റെ നിര്‍ദേശങ്ങള്‍ സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, തദ്ദേശ സ്വയംഭരണവകുപ്പ് ഡയറക്ടര്‍, സംസ്ഥാന പൊലീസ് മേധാവി സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് 60 ദിവസത്തിനകം സമര്‍പ്പിക്കണമെന്നും കമ്മിഷന്‍ ഉത്തരവില്‍ പറയുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *