എഐ അധിഷ്ഠിത അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാലയവുമായി വുഡ്‌ലം എജുക്കേഷന്‍ കേരളത്തിലേക്ക്

എഐ അധിഷ്ഠിത അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാലയവുമായി വുഡ്‌ലം എജുക്കേഷന്‍ കേരളത്തിലേക്ക്

കോഴിക്കോട്: യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ വിദ്യാഭ്യാസ ശൃംഖലയായ വുഡ്‌ലം എജുക്കേഷന്‍ ഗ്രൂപ്പ് കേരളത്തില്‍ എഐ അധിഷ്ഠിത അന്താരാഷ്ട്ര നിലവാരത്തിലുള്ള പുതിയ സ്‌കൂള്‍ ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലെ നാദാപുരം ചെക്കിയാടിലാണ് വുഡ്‌ലം എഡ്യുക്കേഷന്‍ ഗ്രൂപ്പ് നേരിട്ട് നടത്തുന്ന ‘വുഡ്‌ലം പ്രസ്റ്റീജ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍’ ആരംഭിക്കുന്നത്. 2027-28 അധ്യയന വര്‍ഷത്തോടെ ആദ്യ ബാച്ച് വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കൂള്‍ പ്രവര്‍ത്തനസജ്ജമാകും.

സിബിഎസ്ഇ പാഠ്യപദ്ധതി പിന്തുടരുന്ന വിദ്യാലയത്തില്‍ ആദ്യഘട്ടത്തില്‍ കെജി 1 മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായിരിക്കും അഡ്മിഷന്‍. ആഗോള വിദ്യാഭ്യാസ പരിചയം, നൂതന പഠനരീതികള്‍, അക്കാദമിക മികവ് എന്നിവയുടെ സമന്വയത്തിലൂടെ കേരളത്തിലെ സിബിഎസ്ഇ വിദ്യാഭ്യാസ രംഗത്ത് പുതിയ മാനദണ്ഡങ്ങള്‍ സൃഷ്ടിക്കുകയാണ് സ്‌കൂളിന്റെ ലക്ഷ്യം.

നിലവില്‍ കൊല്ലത്തും കോഴിക്കോടും വുഡ്‌ലം എഡ്യുക്കേഷന്റെ കീഴില്‍ രണ്ട് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ എഐ അധിഷ്ഠിത പാഠ്യപദ്ധതിയുമായി പ്രവര്‍ത്തിക്കുന്ന
ആദ്യത്തെ സ്‌കൂളാണ് നാദാപുരത്ത് സജ്ജമാകുന്നത്. കൂടാതെ സംസ്ഥാനത്തെ മറ്റു ജില്ലകളിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും വുഡ്ലം എജ്യുക്കേഷന്‍ പുതിയ എഐ അധിഷ്ഠിത അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്‌കൂളുകള്‍ ആരംഭിക്കും. ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കും എത്തിക്കുകയാണ് വുഡ്‌ലം എജുക്കേഷന്റെ ലക്ഷ്യം. പഠനപ്രക്രിയയില്‍ എഐയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഓരോ കുട്ടിക്കും മികച്ച പഠനാനുഭവം ഉറപ്പാക്കാന്‍ ഈ വിദ്യാലയത്തിലൂടെ സാധിക്കുമെന്ന് വുഡ്‌ലം എജുക്കേഷന്‍ മാനേജ്‌മെന്റ് അറിയിച്ചു.

പുതിയ സ്‌കൂള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ അധ്യാപക-അനധ്യാപക വിഭാഗങ്ങളിലായി നൂറിലധികം തൊഴിലവസരങ്ങളാണ് കേരളത്തില്‍ സൃഷ്ടിക്കപ്പെടുന്നത്. ഈ തസ്തികകളിലേക്കുള്ള നിയമന നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് വുഡ്‌ലം എജുക്കേഷന്‍ ഡയറക്ടര്‍മാരായ നൗഫല്‍ അഹമ്മദ്, സിദ്ദിഖ് പല്ലൊളത്തില്‍, സിഇഓ അസ്മല്‍ അഹമ്മദ് എന്നിവര്‍ക്കൊപ്പം യുഎഇയിലെയും കേരളത്തിലെയും വുഡ്‌ലം സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാരും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

 

എഐ അധിഷ്ഠിത അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാലയവുമായി
വുഡ്‌ലം എജുക്കേഷന്‍ കേരളത്തിലേക്ക്

 

Share

Leave a Reply

Your email address will not be published. Required fields are marked *