ഓര്‍മച്ചില്ലകളിലെ മര്‍മ്മരങ്ങള്‍ നാടിന്റെ സ്പന്ദനങ്ങള്‍- യു.കെ കുമാരന്‍
കോഴിക്കോട്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ കെഎഫ് ജോര്‍ജ് രചിച്ച ഓര്‍മച്ചില്ലകളിലെ മര്‍മ്മരങ്ങള്‍ മാധ്യമ പ്രവര്‍ത്തനത്തിലെ സര്‍ഗശേഷിയെ പ്രതിഫലിപ്പിക്കുന്നതും ഒരുകാലഘട്ടത്തിന്റെ നാടിന്റെ സ്പന്ദനങ്ങളുമാണെന്ന് പ്രശസ്ത സാഹിത്യകാരന്‍ യുകെ കുമാരന്‍ പറഞ്ഞു. പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകായിരുന്നു അദ്ദേഹം. പുസ്തകം മലയാള മനോരമ സീനിയര്‍ കോര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ രാധാകൃഷ്ണന്‍ ഏറ്റുവാങ്ങി. കേവലമൊരു പത്രപ്രവര്‍ത്തകന്‍ മാത്രമായി ഒതുങ്ങാതെ നിരന്തരം ജനങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചയാളാണ് കെഎഫ് ജോര്‍ജ്. റിപ്പോര്‍ട്ടിങ് മാത്രമല്ല അനുഭവങ്ങളുടെ വഴിയെ അദ്ദേഹം സഞ്ചരിച്ചു. പതപ്രവര്‍ത്തകന്‍ എഴുതുമ്പോള്‍ അത് കേവലമൊരു ചരിത്ര വിവരണം മാത്രമല്ല, സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന പുസ്തകം രചിച്ചത് രണ്ട് മാധ്യമപ്രവര്‍ത്തകരാണ് മലയാളത്തില്‍ കെ മാധവന്‍ കുട്ടിയുടെ അപകടം എന്റെ സഹയാത്രികന്‍ എന്ന പുസ്തകം ഇത്തരം സര്‍ഗാത്മക രചനയാണ്. ഒരിടത്തുപോലും മടുപ്പില്ലാതെ വായനക്കാരനെ കൊണ്ടുപോകുന്നതാണ് രചനാവൈഭവം. ഇടക്ക് മടുപ്പുണ്ടാകുമ്പോള്‍ വായനയാണ് പരാജയപ്പെടുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫാ.ജോണ്‍ മണ്ണാറത്തറ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലിമോഹന്‍ ആമുഖ ഭാഷണം നടത്തി. സീനിയര്‍ ജേണലിസ്റ്റ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സെക്രട്ടറി ജനറല്‍ എന്‍പി ചെക്കുട്ടി, സീനിയര്‍ ജേണലിസ്റ്റ് ഫോറം ജില്ലാപ്രസിഡന്റ് പിപി അബൂബക്കര്‍, വി നിള എന്നിവര്‍ സംസാരിച്ചു. പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പിടി നിസാര്‍ സംബന്ധിച്ചു. പീപ്പിൾസ് റിവ്യൂ പബ്ലിക്കേഷൻസ് ആണ് പ്രസാധകർ.
