നടിയെ ആക്രമിച്ച കേസ്; ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് ഹൈക്കോടതി നോട്ടീസ്

നടിയെ ആക്രമിച്ച കേസ്; ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് ഹൈക്കോടതി നോട്ടീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. നെടുമ്പാശ്ശേരി എസ്എച്ച്ഒ വഴിയാണ് വിചാരണക്കോടതി വെറുതെ വിട്ട പ്രതികള്‍ക്ക് നോട്ടീസ് അയച്ചത്.വിചാരണക്കോടതിയുടെ ഗുരുതര വീഴ്ച്ചകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് 300 പേജുള്ള അപ്പീലാണ് സര്‍ക്കാര്‍ സമര്‍പ്പിച്ചത്.
ദിലീപ് ഉള്‍പ്പെടെയുള്ള നാല് പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി വിധിക്കെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. വസ്തുതകളും നിയമപരമായ വശങ്ങളും പരിശോധിക്കുന്നതില്‍ വിചാരണക്കോടതി പരാജയപ്പെട്ടുവെന്നും അപ്പീലില്‍ പറയുന്നു. കുറ്റക്കാരാണെന്ന് കണ്ടെത്തിയ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള ആറ് പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും അപ്പീലിലുണ്ട്. എട്ടാം പ്രതിയായിരുന്ന ദിലീപ്, ഏഴാം പ്രതി ചാര്‍ളി തോമസ്, ഒമ്പതാം പ്രതി മേസ്തിരി സനില്‍, പതിനഞ്ചാം പ്രതി ശരത് എന്നിവരെയാണ് ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിചാരണക്കോടതി വെറുതെ വിട്ടത്.

കേസിലെ ഏഴു മുതല്‍ പത്തുവരെയുള്ള പ്രതികളെ കോടതി വെറുതെ വിട്ടു. കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. ഗൂഢാലോചനയടക്കം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കണ്ടെത്തിയാണ് കോടതി ദിലീപിനെ കുറ്റവിമുക്തനാക്കിയത്. അതേസമയം, വിചാരണക്കോടതിയുടെ ശിക്ഷാവിധി മരവിപ്പിക്കണമെന്നും ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ട് കേസിലെ അഞ്ചും ആറും പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.

പള്‍സര്‍ സുനിയടക്കം ഒന്ന് മുതല്‍ ആറ് വരേയുള്ള പ്രതികള്‍ക്ക് വിചാരണക്കോടതി 20 വര്‍ഷം കഠിനതടവാണ് വിധിച്ചത്. 2017 ഫെബ്രുവരി 17ന് തൃശ്ശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് നടി ആക്രമിക്കപ്പെട്ടത്. എട്ട് വര്‍ഷം നീണ്ട വിചാരണക്കൊടുവില്‍ 2025 ഡിസംബര്‍ എട്ടിനാണ് കേസില്‍ കോടതി വിധി വന്നത്.

 

 

 

നടിയെ ആക്രമിച്ച കേസ്; ദിലീപ് അടക്കമുള്ള
പ്രതികള്‍ക്ക് ഹൈക്കോടതി നോട്ടീസ്

 

 

Share

Leave a Reply

Your email address will not be published. Required fields are marked *