കോഴിക്കോട്: പ്രവാസി സംഘടനാ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുരസ്കാരം ഇന്‍ഡോ അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡണ്ട് എം.വി.കുഞ്ഞാമുവിന് ദുബായി യൂണിവേഴ്സിറ്റി പ്രസിഡണ്ട് ഡോ.ഈസ മുഹമ്മദ് അല്ബസ്തഖിമില് സമ്മാനിച്ചു. ഡോ.അബ്ദുള്ള യാക്കൂബ് അല്‍അലി, ലൈല റാഹല്‍ അല്അത്ഫാനി, ഡോ.സാലേഹ് ജുമാ മുഹമ്മദ് മര്‍ഷദ് എന്നിവര്‍ പ്രസംഗിച്ചു.
കഴിഞ്ഞ നാല് പതിറ്റാണ്ട് കാലമായി പ്രവാസി ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് ഇന്‍ഡോ-അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍. ഇന്ത്യയും അറബ് നാടുകളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാന്‍ സംഘടന കാമ്പയിനുകള്‍ സംഘടിപ്പിക്കാറുണ്ട്. ബില്‍ഡിംഗ് നിര്‍മ്മാണ രംഗത്ത് കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ എംവികെ എന്റര്‍പ്രൈസസിന്റെ ചെയര്മാന് ആന്റ് മാനേജിംഗ് ഡയറക്ടറാണ് എം.വി.കുഞ്ഞാമു. വിദേശ രാജ്യങ്ങളില്‍ നിന്നും രാജ്യത്തെ വിവിധ സംഘടനകളില്‍ നിന്നും നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
