ഇ.കെ.നായനാര്‍ സ്മാരക അവാര്‍ഡ് പി.എസ്.ശ്രീധരന് പിള്ള, കെ.ഇ.ഇസ്മയില്‍ എന്നിവര്‍ക്ക്
തിരുവനന്തപുരം: ഇരുപത്തി നാലാമത് പ്രവാസി ഭാരതീയ ദിനാഘോഷത്തിന് തുടക്കം കുറിച്ചു. കിഴക്കേകോട്ട ഗാന്ധി പാര്‍ക്കില്‍ തോപ്പില്‍ സുരേന്ദ്രന് നഗറില്‍ മുന്‍ മന്ത്രിയും മുതിര്‍ന്ന സി.പി.ഐ നേതാവുമായ സി.ദിവാകരന് ഉദ്ഘാടനം ചെയ്തു. കലാ പ്രേമി ബഷീര്‍ ബാബു അദ്ധ്യക്ഷത വഹിച്ചു. 2026 ലെ പ്രവാസി ഭാരതി അവാര്‍ഡുകള്‍ ഔദ്യോഗികമായി വേദിയില്‍ വച്ച് പ്രഖ്യാപിച്ചു. നാളെ ( ഞായര്‍) വൈകുന്നേരം 5-30 ന് തമ്പാനൂര്‍ ടിമോറാ ഹോട്ടലില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ എന്‍.കെ.പ്രേമചന്ദ്രന് എം പി. അവാര്‍ഡുകള്‍ വിതരണം ചെയ്യും.
ഇ.കെ.നായനാര്‍ സ്മാരക ദ മാന്‍ ഓഫ് വിഷന്‍ അവാര്‍ഡിന് ഗോവ മുന്‍ ഗവര്‍ണ്ണര്‍ പി.എസ്. ശ്രീധരന് പിള്ള, മുന്‍മന്ത്രി കെ.ഇ.ഇസ്മയില്‍ എന്നിവരെയാണ് തിരഞ്ഞെടുത്തത്.
ഡോ.എ. മാര്‍ത്താണ്ഡപിള്ള, ബി.എല്‍.എം ചെയര്മാന് ആര്. പ്രേംകുമാര്‍, അക് ബര് ട്രാവല്‍സ് ചെയര്മാന് കെ.വി അബ്ദുല്‍ നാസര്‍, ചലച്ചിത്ര താരം സീമ ജി.നായര്‍, ഡോ.സി. കാര്ത്തികേയന്, അമേരിക്കന്‍ പ്രവാസികളായ സജിമോന്‍ ആന്റണി, വിനു ദേവസ്യ, നോഹ ജോര്‍ജ്,ടോമി കൊക്കാത്ത്, ജോണ്സണ് സാമുവേല്‍, അഷ്റഫ് അബ്ദുല്‍ അസീസ് ഖത്തര്‍, അബ്ദുള്ള ഹസന് കുവൈറ്റ്, ഡോ.എം.ആര് തമ്പാന് തുടങ്ങീ 29 പേര്‍ക്കാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. സമാപന സമ്മേളനത്തില്‍ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന സില്‍വര്‍ ജൂബിലിയുടെ ഉദ്ഘാടനവും നടക്കും.
പ്രവാസി ഭാരതീയ കേരള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
