മാമി തിരോധാന കേസ്: അന്വേഷണത്തില്‍ ലോക്കല്‍ പൊലീസിന്റെ അലംഭാവമെന്ന് അന്വേഷണ റിപ്പോര്‍ട്ട്

മാമി തിരോധാന കേസ്: അന്വേഷണത്തില്‍ ലോക്കല്‍ പൊലീസിന്റെ അലംഭാവമെന്ന് അന്വേഷണ റിപ്പോര്‍ട്ട്

കോഴിക്കോട്: മാമി തിരോധാന കേസ് അന്വേഷണത്തില്‍ ലോക്കല്‍ പോലീസിന്റെ അലംഭാവമെന്ന് അന്വേഷണ റിപ്പോര്‍ട്ട്. വകുപ്പ് തല അന്വേഷണത്തിലാണ് വീഴ്ച കണ്ടെത്തിയത്. മാമിയെ കാണാതായ ദിവസത്തെ സിസിടിവി ദൃശ്യങ്ങളോ ടവര്‍ ലൊക്കേഷനോ പോലീസ് പരിശോധിച്ചില്ല. നടക്കാവ് മുന്‍ എസ് എച്ച് ഒ ജിജീഷ്, എസ് ഐ ബിനു മോഹന്‍, സീനിയര്‍ സി പി ഒമാരായ ശ്രീകാന്ത്,കെ കെ ബിജു എന്നിവര്‍ക്ക് എതിരെയാണ് റിപ്പോര്‍ട്ട്. അന്വേഷണ റിപ്പോര്‍ട്ട് നര്‍കോട്ടിക് എസിപി ഉത്തര മേഖല ഐജിക്ക് കൈമാറി. ലോക്കല്‍ പോലീസിന് വീഴ്ച്ച പറ്റിയ കാര്യം ക്രൈം ബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐ ജി ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചത്.

 

മാമി തിരോധാന കേസ്: അന്വേഷണത്തില്‍ ലോക്കല്‍ പൊലീസിന്റെ
അലംഭാവമെന്ന് അന്വേഷണ റിപ്പോര്‍ട്ട്

Share

Leave a Reply

Your email address will not be published. Required fields are marked *