സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു

കോഴിക്കോട്്: 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു.മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര പ്രഖ്യാപനം നിര്‍വ്വഹിച്ചത്. മികച്ച നടന്‍ മമ്മൂട്ടി, മികച്ച നടി ഷംല ഹംസ. മികച്ച ചലച്ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സ്. ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റി എന്ന കഥാപാത്രത്തിനാണ് മമ്മൂട്ടിക്ക് പുരസ്‌കാരം.

ജൂറി ചെയര്‍മാന്‍ പ്രകാശ് രാജിന്റെ നേതൃത്വത്തിലുള്ള ഏഴംഗ കമ്മിറ്റിയാണ് പുരസ്‌കാര നിര്‍ണ്ണയം നടത്തിയത്. 38 സിനിമകളാണ് അവസാനഘട്ടത്തില്‍ മത്സരത്തിനുണ്ടായിരുന്നത്. മമ്മൂട്ടി, വിജയരാഘവന്‍, ആസിഫ് അലി എന്നിവരാണ് മികച്ച നടനായി മത്സരിച്ചത്. മികച്ച നടിമാരുടെ പുരസ്‌കാരത്തിനായി ദിവ്യപ്രഭ, കനി കുസൃതി, ഷംല ഹംസ എന്നിവരായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്.

 

 

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു

 

 

Share

Leave a Reply

Your email address will not be published. Required fields are marked *