ലാലി സേവ്യര്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ് പുരസ്‌കാരം പി.എം.ജീജാഭായിക്ക്

ലാലി സേവ്യര്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ് പുരസ്‌കാരം പി.എം.ജീജാഭായിക്ക്

കോഴിക്കോട്: സേവനരംഗത്ത് അര്‍പ്പണബോധത്തോടെയുള്ള പ്രവര്‍ത്തനത്തിന് നല്‍കിവരുന്ന ലാലി സേവ്യര്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ് പുരസ്‌കാരം പി.എം.ജീജാഭായി എന്ന പരിസ്ഥിതിപ്രവര്‍ത്തകയ്ക്ക് . പുരസ്‌കാരം നവംബര്‍ 7-ന് വൈകുന്നേരം 5 മണിക്ക് ഹോട്ടല്‍ അളകാപുരിയില്‍ കലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ.പി.രവീന്ദ്രന്‍ ഉല്‍ഘാടനം ചെയ്യുന്ന യോഗത്തില്‍ പ്രഭാഷകനും ഗ്രന്ഥകാരനുമായ എ.വി.ഷൌക്കത്ത് ജീജാഭായിക്കു സമര്‍പ്പിക്കും. 15000രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

കോഴിക്കോട്ട് സരോവരംപാര്‍ക്ക് പ്രദേശത്ത് നടന്നുവരുന്ന അനധികൃതഭൂമികയ്യേറ്റം ചെറുക്കുവാനുള്ള പോരാട്ടത്തിലാണ് ഈ വീട്ടമ്മ.കംപ്യൂട്ടര്‍ ആപ്‌ളിക്കേഷനില്‍ ബിരുദാനന്തര ബിരുദമുള്ള ജീജാഭായി ജോലി  ഉപേക്ഷിച്ചിട്ടാണ്  പരിസ്ഥിതി-പ്രകൃതിസംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിത്തിരിച്ചിട്ടുള്ളത്.2023-ല്‍ സരോവരംപ്രകൃതിസംരക്ഷണസമിതി എന്ന സംഘടനയ്ക്ക് രൂപംനല്‍കി,സരോവരം പ്രദേശത്തെ ഭൂമികയ്യേറ്റശ്രമങ്ങള്‍ക്കെതിരെയുള്ള സമരത്തിന് നേതൃത്വം നല്‍കുകയാണ് ജീജാഭായി. വാര്‍ത്താസമ്മേളനത്തില്‍ പി.ഐ.ജോണ്‍,ഡോ.സി.ശ്രീകുമാരന്‍,പി.ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

 

 

ലാലി സേവ്യര്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ് പുരസ്‌കാരം
പി.എം.ജീജാഭായിക്ക്

 

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *