ശൈഖ് സാഇദ് അവാര്‍ഡ് കെ.വി. അബ്ദുള്‍ നാസറിന് സമ്മാനിച്ചു

ശൈഖ് സാഇദ് അവാര്‍ഡ് കെ.വി. അബ്ദുള്‍ നാസറിന് സമ്മാനിച്ചു

മുംബൈ: ലോകത്ത് പൊതു സമൂഹത്തില്‍ അഭിപ്രായ രുപീകരണത്തിന്റെ കാര്യത്തില്‍ പലപ്പോഴും മുന്നില്‍ നടക്കുന്നത് മലയാളികളും കേരളീയരുമാണെന്ന് ഗോവ മുന്‍ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു. രാഷ്ട്രീയത്തില്‍ ശത്രുക്കളില്ലെന്നും പരസ്പരം ഇരുചേരികളില്‍ നില്‍ക്കുന്നത് ശത്രുത കൊണ്ടല്ലെന്നും പക്ഷേ പുതിയ കാലത്ത് അത് പലരും മറന്നുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു. ആത്മാര്‍ഥതയോടെയാണ് സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് വേണ്ട ഏറ്റവും അടിസ്ഥാന ഗുണമെന്നും മനസ്സ് നന്നാകുകയെന്നുള്ളതാണ് ഏതൊരു നല്ല മനുഷ്യന്റെയും അടിസ്ഥാന ഘടകമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
ഇന്‍ഡോ – അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സിലിന്റെ 2024-ലെ ശൈഖ് സാഇദ് അവാര്‍ഡ് അക്ബര്‍ ട്രാവല്‍സ് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഡോ. കെ.വി. അബ്ദുള്‍ നാസറിന് മുംബൈ താന ആര്‍ നെസ്റ്റില്‍ നടന്ന എന്‍. ആര്‍. ഐ ഗ്‌ളോബല്‍ സമ്മിറ്റില്‍ വെച്ച് വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ വെച്ച് ഗോവ, മിസോറാം മുന്‍ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ളയെ ഇന്‍ഡോ – അറബ് മഹാരാഷ്ട്ര ഘടകത്തിന്റെ അക്ഷരശ്രീ പുരസ്‌ക്കാര്‍ നല്കിയും ആദരിച്ചു.താനെ ഡിവിഷന്‍ പ്രസിഡന്റ് അഡ്വ. പി.ആര്‍. രാജ് കുമാര്‍ അധ്യക്ഷത വഹിച്ചു. എ.ആര്‍. സി. സി വൈസ് പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കുമാര്‍ നായര്‍, നിരജ്ഞന്‍ ടക്കറെ എം.എല്‍. സി , മനോജ് ഷിന്‍ഡെ,
ഇന്‍ഡോ – അറബ് പ്രസിഡന്റ് എം.വി. കുഞ്ഞാമു , ജനറല്‍ സെക്രട്ടറി ആറ്റക്കോയ പള്ളിക്കണ്ടി, ഇന്‍ഡോ അറബ് ചെയര്‍മാന്‍ എന്‍.കെ ഭൂപേഷ് ബാബു, ഓര്‍ഗനൈസിംഗ് സെക്രട്ടറി എ.വി. ഫര്‍ദിസ്, മഹാരാഷ്ട്ര ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി കൃഷ്ണനുണ്ണിമേനോന്‍, കോ- ഓര്‍ഡിനേറ്റര്‍ കോയട്ടി മാളിയേക്കല്‍ എന്നിവര്‍ സംസാരിച്ചു.

സംഘാടക സമിതി ചെയര്‍മാന്‍ എം.ശ്രീകാന്ത് നായര്‍ സ്വാഗതം പറഞ്ഞു. ശ്രീകുമാര്‍ മാവേലിക്കര പരിപാടിയുടെ അവതാരകനായി. ഡോ. കെ.വി. അബ്ദുള്‍ നാസര്‍ മറുപടി പ്രസംഗം നടത്തി.
താര വര്‍മ്മ അവതരിപ്പിച്ച ഹിന്ദി ഭാഷയിലെ ‘പൂതനാമോക്ഷം’ കഥകളിയും, നെടുമ്പള്ളി കൃഷ്ണമോഹന്‍ അവതരിപ്പിച്ച മ്യൂസിക് ഫ്യൂഷനും പരിപാടികളുടെ ഭാഗമായി
അരങ്ങേറി.

 

 

ശൈഖ് സാഇദ് അവാര്‍ഡ് കെ.വി. അബ്ദുള്‍ നാസറിന് സമ്മാനിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *