പേരക്ക ബുക്സ് യു.എ ഖാദര്‍ സാഹിത്യപുരസ്‌കാരം കെ.വി മോഹന്‍കുമാറിന്

പേരക്ക ബുക്സ് യു.എ ഖാദര്‍ സാഹിത്യപുരസ്‌കാരം കെ.വി മോഹന്‍കുമാറിന്

കോഴിക്കോട്: പേരക്ക ബുക്സ് രണ്ടാമത് യു.എ ഖാദര്‍ സാഹിത്യപുരസ്‌കാരം കെ.വി മോഹന്‍കുമാറിന്റെ ഉലയെന്ന നോവലിന്. പതിനായിരം രൂപയും പതിനായിരം രൂപയുടെ പുസ്തകങ്ങളും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്‌കാരം. അയച്ചുകിട്ടിയ 108 നോവലുകളില്‍ നിന്ന് യു.കെ കുമാരന്‍, ബിനേഷ് ചേമഞ്ചേരി, ഹംസ ആലുങ്ങല്‍, ബിന്ദുബാബു പ്രശോഭ് സാകല്യം എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. മാതൃഭൂമി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
പുരസ്‌കാരം നവംബര്‍ രണ്ടിന് രാവിലെ പത്ത് മണിക്ക് കോഴിക്കോട് കൈരളി ശ്രീ തിയേറ്ററിലെ വേദി ഓഡിറ്റോറിയത്തില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി സമ്മാനിക്കും.
ചടങ്ങില്‍ യു.എ ഖാദറിന്റെ രണ്ട് പുസ്തകങ്ങളടക്കം അന്‍പത് പുതിയ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും.
യു.കെ കുമാരന്‍, ഡോ.എം.എം ബഷീര്‍, പി.കെ പാറക്കടവ്, പി.കെ ഗോപി, പി.പി ശ്രീധരനുണ്ണി, യു.എ ഖാദറിന്റെ മകന്‍ യു.എ ഫിറോസ് തുടങ്ങി ഒട്ടേറെ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും.
പേരക്ക ബുക്സിന്റെ എട്ടാംവാര്‍ഷികത്തോടനുബന്ധിച്ച് യുവ എഴുത്തുകാര്‍ക്കായി നടത്തിയ യു.എ ഖാദര്‍ കഥാ പുരസ്‌കാരവും കുഞ്ഞുണ്ണിക്കവിതാ പുരസ്‌കാരവും ചടങ്ങില്‍ വിതരണം ചെയ്യും.

വാര്‍ത്താസമ്മേളനത്തില്‍ ഹംസ ആലുങ്ങല്‍ (മാനേജിംഗ് എഡിറ്റര്‍ പേരക്ക ബുക്സ്) പ്രശോഭ് സാകല്യം (ജൂറി അംഗം)
ബിന്ദുബാബു (ജൂറി അംഗം) പങ്കെടുത്തു.

 

പേരക്ക ബുക്സ്
യു.എ ഖാദര്‍ സാഹിത്യപുരസ്‌കാരം
കെ.വി മോഹന്‍കുമാറിന്

Share

Leave a Reply

Your email address will not be published. Required fields are marked *