ലാസ്‌ലോ ക്രാസ്‌ന ഹോര്‍കത്ത് കാലത്തിന്റെ കറുത്തപാടുകളെ  വെളിപ്പെടുത്തുന്ന എഴുത്തുകാരന്‍

ലാസ്‌ലോ ക്രാസ്‌ന ഹോര്‍കത്ത് കാലത്തിന്റെ കറുത്തപാടുകളെ  വെളിപ്പെടുത്തുന്ന എഴുത്തുകാരന്‍

       സാഹിത്യത്തിനുളള നോബല്‍ പ്രൈസ് ലാസ്‌ലോ ക്രാസ്‌ന ഹോര്‍കതിനെ തേടിയെത്തിയിരിക്കുകയാണ്. എഴുത്തിന്റെ മണ്ഡലത്തില്‍ സത്യത്തിന്റെ പ്രവാചകനാണദ്ദേഹം. തന്റെ രചനകളില്‍ സത്യസന്ധതയുടെ കൊടിയടയാളം ഉയര്‍ത്തി രചന നിര്‍വ്വഹിക്കുന്ന ഈ മഹാനായ സാഹിത്യകാരന് നൊബേല്‍ സമ്മാനം ലഭിക്കുമ്പോള്‍ സാഹിത്യ പ്രേമികള്‍ ആഹ്‌ളാദത്തിലാണ്. തന്റെ എഴുത്തില്‍ അസത്യ പ്രസ്താവനകള്‍ വരാതെയും, വ്യാജ വാഗ്ദാനങ്ങള്‍ നല്‍കാതെയും വായനക്കാരെ വിഭ്രമിപ്പിക്കുന്ന എഴുത്തുകാരനാണദ്ദേഹം. സാഹിത്യമെന്നത് അദ്ദേഹത്തിന് ദു:ഖത്തിന്റെയും ദുരിതങ്ങളുടെയും ആവിഷ്‌ക്കാരം കൂടിയാണ്.
ഹംഗറിയിലെ സീന്റ്റ് ലാസ്ലോ എന്ന പ്രദേശത്ത് ഒതുങ്ങി ജീവിക്കുകയാണദ്ദേഹം. ലോകം അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ തുറന്ന് എഴുതുകയും അത്, തുടര്‍ന്ന്‌കൊണ്ടിരിക്കുന്ന ഒന്നാണെന്ന് വായനക്കാരെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്ന എഴുത്തുകാരനാണദ്ദേഹം.
മനുഷ്യ ജീവിതത്തിന്റെ സങ്കീര്‍ണതകളെ, വാചകങ്ങളുടെ ഉള്‍പിരിയലുകളിലൂടെയാണ് അദ്ദേഹം എഴുതിക്കൊണ്ടിരിക്കുന്നത്.  സര്‍വ്വനാശത്തെ ദീര്‍ഘ ദര്‍ശനം ചെയ്യുന്ന രചനകളെന്നാണ് പൊതുവെ അദ്ദേഹത്തിന്റെ രചനകളെ വിശേഷിപ്പിക്കുന്നത്. സമൂഹത്തിന്റെയും മനുഷ്യന്റെയും പിറകോട്ടടി അദ്ദേഹം ചിത്രീകരിക്കുന്നു. കാലത്തിനും, ലോകത്തിനും അദ്ദേഹത്തിന്റെ രചനകള്‍ താക്കീതാണ്. ആ രചനകളില്‍ പ്രത്യാശയുടെ കിരണങ്ങളിലെങ്കിലും, വന്ന് ഭവിച്ചുകൊണ്ടിരിക്കുന്നതും വരാനിരിക്കുന്നതുമായ സങ്കീര്‍ണതകളെ തുറന്നെഴുതുമ്പോള്‍, നാം യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ പ്രാപ്തരാകുന്നു. ഇതാണ് ഒരെഴുത്തുകാരന്റെ ധര്‍മ്മം. ആ ധര്‍മ്മം അതിമനോഹരമായി നിര്‍വ്വഹിക്കുന്ന അദ്ദേഹത്തിന് ലോകത്തിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരം ലഭിക്കുമ്പോള്‍ നമുക്കഭിമാനിക്കാം. യാഥാര്‍ത്ഥ്യങ്ങളേയും സത്യത്തെയും ചിറകിലൊളിപ്പിച്ച് വെക്കേണ്ടതല്ലെന്നും, തുറന്ന് രേഖപ്പെടുത്തണമെന്ന യാഥാര്‍ത്ഥ്യം ലോകത്തിന് കാണിച്ചു തന്ന ഈ വിശ്വ സാഹിത്യകാരന് പീപ്പിള്‍സ് റിവ്യൂവിന്റെ ആദരം.

ലാസ്‌ലോ ക്രാസ്‌ന ഹോര്‍കത്ത് കാലത്തിന്റെ കറുത്തപാടുകളെ

വെളിപ്പെടുത്തുന്ന എഴുത്തുകാരന്‍

Share

Leave a Reply

Your email address will not be published. Required fields are marked *