കോഴിക്കോട്: രാഷ്ട്ര ഭാഷാ വേദി മലബാര്‍ മേഖലാ പ്രസിഡണ്ട് ശ്രീധരന്‍ പറക്കാസ് രചിച്ച ‘ആദര്‍ശ് ഭാരതി ബോധിനി’ ഹിന്ദി പുസ്തകം കാലിക്കറ്റ് പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് ഇ.പി.മുഹമ്മദ് രാഷ്ട്ര ഭാഷാ വേദി രക്ഷാധികാരിയും ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭ ഭരണ സമിതി മെമ്പറുമായ ഗോപി ചെറുവണ്ണൂരിന് നല്‍കി പ്രകാശനം ചെയ്തു. ചടങ്ങില്‍ ആര്‍.കെ.ഇരവില്‍, വി.എം.ആനന്ദകുമാര്‍, ഗ്രന്ഥ കര്‍ത്താവ് ശ്രീധരന്‍ പറക്കാസ്, പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍, കെ.പി.ആലിക്കുട്ടി, പി.ശിവാനന്ദന്‍ മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു.
