കോഴിക്കോട്: എസ്.കെ.പൊറ്റക്കാടിന്റെ സ്മരണയ്ക്കായി അവാര്‍ഡ് സമിതി ഏര്‍പ്പെടുത്തിയ സാഹിത്യ അവാര്‍ഡ് ചെമ്പോളി ശ്രീനിവാസനും വിനീഷ് വിദ്യാധരനും.മാലിന്യ മുക്ത കേരളം എന്ന ലേഖനമാണ്് ചെമ്പോളി ശ്രീനിവാസനെയും ജീവന്റെ ഏടുകള്‍ എന്ന കവിതയാണ് വിനീഷിനെയും അവാര്‍ഡിനര്‍ഹരാക്കിയത്. 25,000രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. അളകാപുരിയില്‍ സെപ്തംബറില്‍ നടക്കുന്ന പരിപാടിയില്‍ വെച്ച് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അവാര്‍ഡ് സമ്മാനിക്കുമെന്ന് സമിതി ചെയര്മാന് ടി.എം.വേലായുധനും, സെക്രട്ടറി എം.പി.ഇമ്പിച്ചമ്മതും അറിയിച്ചു.
ചെമ്പോളി ശ്രീനിവാസനും വിനീഷ് വിദ്യാധരനും
എസ്.കെ.പൊറ്റക്കാട്് സാഹിത്യ അവാര്‍ഡ്
