കോഴിക്കോട്: മികച്ച മാനേജിംഗ് ഡയറക്ടര്‍ക്കുള്ള 2022-23 വര്‍ഷത്തെ കേരള സംസ്ഥാന അവാര്‍ഡിന് കെ. ഹരികുമാര്‍ അര്‍ഹനായി.കോട്ടക്കല്‍ ആര്യ വൈദ്യശാലയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറാണ് കെ. ഹരികുമാര്‍. എറണാകുളത്ത് നടന്ന ചടങ്ങില്‍ വെച്ച് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അവാര്‍ഡ് സമ്മാനിച്ചു. ചടങ്ങില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി എം മുഹമ്മദ് ഹനീഷ് ഐ എ എസ്, ആനി ജൂലാ തോമസ് ഐ.എ.എസ് ( ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി ഇന്‍ഡസ്ട്രീസ് ഡിപ്പാര്‍ട്ട്‌മെന്റ്), അജിത് കുമാര്‍ ചെയര്‍മാന്‍ ബിപിടി, (Board for Public Sector Transformation), ആര്‍. എസ് ബാബു (മീഡിയ അക്കാദമി ചെയര്‍മാന്‍) ബാലഗോപാല്‍ ചെയര്‍മാന്‍ കെ.എസ് ഐ ഡി സി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
മികച്ച മാനേജിംഗ് ഡയറക്ടര്‍ക്കുള്ള കേരള
സംസ്ഥാന അവാര്‍ഡ് കെ. ഹരികുമാറിന്
