ഇശല്‍ രത്‌ന പുരസ്‌കാര സമര്‍പ്പണം നാളെ

ഇശല്‍ രത്‌ന പുരസ്‌കാര സമര്‍പ്പണം നാളെ

കോഴിക്കോട്: കേരള സ്‌റ്റേറ്റ് മാപ്പിള സോങ് ലവേഴ്‌സ് അസോസിയേഷന്റെ 2025ലെ ഇശല്‍ രത്‌ന പുരസ്‌കാരം ഗായകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ യൂസുഫ് കാരക്കാടിന് (യുഎഇ) നാളെ (28)ന് വൈകിട്ട് 5.30ന് ടൗണ്‍ഹാളില്‍ വെച്ച് സമ്മാനിക്കും. 25,000 രൂപയും മെമന്റോയും അടങ്ങുന്ന സമ്മാനം അസോസിയേഷന്റെ 49-ാമത് വാര്‍ഷിക പരിപാടിയില്‍ അഹമ്മദ് ദേവര്‍ കോവില്‍ എം.എല്‍.എ നല്‍കും.അസോസിയേഷന്‍ പ്രസിഡണ്ട്‌ഡോ.കെ.കുഞ്ഞാലി അദ്ധ്യക്ഷത വഹിക്കും. പ്രമുഖ ചരിത്രകാരന്‍ ഡോ.ഹുസൈന്‍ രണ്ടത്താണി മുഖ്യ പ്രഭാഷണം നടത്തും. ഡോ.കെ.മൊയ്തു, എം.വി.കുഞ്ഞാമു എന്നിവര്‍ അവാര്‍ഡ് ജേതാവിനെ പൊന്നാടയണിയിക്കും. എം.പി.ഇമ്പിച്ചഹമ്മദ് അനുശോചന പ്രമേയം അവതരിപ്പിക്കും. ജന.സെക്രട്ടറി എന്‍.സി.അബ്ദുള്ളക്കോയ സ്വാഗതവും. സെക്രട്ടറി എന്‍.സി.ഷമീര്‍ നന്ദിയും പറയും. തുടര്‍ന്ന് നടക്കുന്ന മാപ്പിള ഗാനമേളയ്ക്ക് യൂസുഫ് കാരക്കാട് നേതൃത്വം നല്‍കും. ഫസല്‍ കൊടുവള്ളി അവതാരകനായിരിക്കും.
ഐ.പി.സിദ്ദീഖ്, റഷീദ് മോങ്ങം, അനാമിക, ഇന്‍ഹാം റഫീഖ്, ഹനീഫ ക്കക്കോടി എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കും. ഉബൈദ് ഓര്‍ക്കസ്ട്ര ഒരുക്കും.

 

 

ഇശല്‍ രത്‌ന പുരസ്‌കാര സമര്‍പ്പണം നാളെ

Share

Leave a Reply

Your email address will not be published. Required fields are marked *