കോഴിക്കോട് : എറണാകുളം , ‘കാഞ്ഞൂര്‍ നാട്ടുപൊലിമ’ സംസ്ഥാനതലത്തില്‍ ഏര്‍പ്പെടുത്തി വരുന്ന മൂന്നാമത് ‘നാട്ടുകല ‘പുരസ്കാരത്തിന് പ്രമുഖ ഫോക്ലോറിസ്റ്റും കവിയും ചലചിത്ര പിന്നണിഗായകനുമായ ഗിരീഷ് ആമ്പ്ര അര്‍ഹനായി. ഫോക്ലോര് – ഗാനസാഹിത്യമേഖലകളിലെ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം.ഇരുപതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.മുപ്പത്തഞ്ച് വര്‍ഷമായി നാട്ടറിവ് പ്രചരണം നടത്തിവരുന്ന ഗിരീഷ് ആമ്പ്ര സംഘാടകന്‍, പ്രഭാഷകന്‍,ഗാനരചയിതാവ്,കലാഗവേഷകന്‍, പ്രബന്ധാവതാരകന് ,സാക്ഷരതാപ്രവര്‍ത്തകന്‍,ആക്ടിവിസ്റ്റ് ‘എന്നീ നിലകളിലും ശ്രദ്ധേയനാണ്.നേരത്തേ കേരള ഫോക്ലോര് അക്കാദമി അവാര്‍ഡ് ഉള്‍പ്പടെ പതിനഞ്ചോളം ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.സമൂഹത്തിലെ അധാര്‍മ്മികതകള്‍ക്കെതിരെ തത്സമയം ‘കൊട്ടും പാട്ടും ‘എന്ന പേരില്‍ സര്ഗാത്മകസമരപരിപാടി ആവിഷ്കരിച്ചു.പ്രേംനസീര്‍ അവാര്‍ഡ് ലഭിച്ച ‘ഉരു ‘എന്ന സിനിമ ഉള്‍പ്പെടെ ആറ് ചലചിത്രങ്ങളില്‍ ഗാനരചനയും തനത് സംഗീതവും നിര്‍വ്വഹിച്ചിട്ടുണ്ട്.പാട്ടുകൂട്ടം കോഴിക്കോട് എന്ന നാടന്‍കലാ പഠന ഗവേഷണ അവതരണസംഘം ഡയറക്ടറും കിര്‍ട്ടാഡ്സ് ആദികലാകേന്ദ്രം റിസോഴ്സ്പേഴ്സണും കേരള സ്കൂള്‍ കലോത്സവം സംസ്ഥാനതല വിധികര്‍ത്താവുമാണ്.മാതാപിതാക്കള്‍ പരേതനായ ‘കൃഷ്ണന് (മൂത്തോറന് )ആമ്പ്രമ്മല്‍ സുശീല.
ഭാര്യ :ഷിജിന എം ഗിരീഷ്.
ഓഗസ്റ്റ് ഇരുപത്തിമൂന്നിന് കാഞ്ഞൂര്‍ നാട്ടുപൊലി മയുടെ ഇരുപത്തിരണ്ടാം വാര്‍ഷി കാഘോഷവേദിയില് വെച്ച് പുരസ്കാരവിതരണം നടക്കും.
കാഞ്ഞൂര്‍ നാട്ടുപൊലിമ പുരസ്കാരം ഗിരീഷ് ആമ്പ്രയ്ക്ക്
