കോഴിക്കോട്: പരിസ്ഥിതി സംരക്ഷണ മേഖലയിലെ മികച്ച പ്രവര്‍ത്തനത്തിനുള്ള ഗ്രീന്‍ ഇന്ത്യ അവാര്‍ഡ് എം.കെ.ബീരാന് ലഭിച്ചു.ഉത്തര്‍ പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയില് വെച്ച് നടന്ന അഖിലേന്ത്യാ മേയേഴ്സ് ആന്‍ഡ് റെസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന് ഉച്ചകോടിയില്‍ വെച്ച് ഉത്തര്‍ പ്രദേശ് ഐ ടി ആന്‍ഡ് ഇലക്ട്രോണിക്സ് വകുപ്പ് മന്ത്രി സുനില്‍ കുമാര്‍ ശര്‍മ്മ കോണ്‍ഫെഡറേഷന്‍ ഓഫ് റെസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന് അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയും റെസിഡന്റ്സ് അപ്പെക്സ് കൗണ്‍സില്‍ കോഴിക്കോട് ജില്ലാ പ്രസിഡണ്ടുമായ എം കെ ബീരാന് സമ്മാനിച്ചത്.പ്രയാഗ് മേയര്‍ ഗണേഷ് കേസര്‍വാനി, ബെല്ലാരി മേയര്‍ എം നന്ദിഷ, അമൃതസര്‍ മേയര്‍ മോടി ഭാടിയ എന്നിവര്‍ സംബന്ധിച്ചു.
എം കെ ബീരാന് ഗ്രീന്‍ ഇന്ത്യ അവാര്‍ഡ്