തൃശൂര്‍: ‘നാളേക്ക് തണലിനായി ഇന്ന് ഒരു തൈ നടുക’ എന്ന ശീര്‍ഷകത്തില്‍, നമ്മള്‍ ചാവക്കാട്ടുകാര്‍ സൗഹൃദക്കൂട്ട് എന്‍.എസ്.എസ്. സഹകരണത്തോടെ ചാവക്കാട് ഗവണ്മെന്റ് ഹൈസ്‌കൂള്‍ അങ്കണത്തില്‍ വൃക്ഷത്തൈകള്‍ നട്ട് പരിസ്ഥിതി പാഠം പകര്‍ന്നുനല്‍കി. പ്രസിഡണ്ട് ഹക്കീം ഇമ്പാര്‍ക്ക് അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ജ്യോതി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ എസ്. സുനില്‍കുമാര്‍ പരിസ്ഥിതി സന്ദേശം നല്‍കി. പ്ലാസ്റ്റിക് ഉപയോഗത്തിന്റെ വിവിധ ദുരന്തങ്ങള്‍ മനുഷ്യക്കുഞ്ഞിന് മുലപ്പാല്‍ പോലും അന്യമാക്കുകയാണെന്ന്ബദറുദ്ദീന്‍ ഗുരുവായൂര്‍ ആമുഖ പ്രഭാഷണത്തില്‍ പറഞ്ഞു. കോഡിനേറ്റര്‍ സി.എം. ജനീഷ്, രാജി സുബ്രഹ്‌മണ്യന്‍, കമര്‍ ബാവ സാഹിബ്, ഇല്യാസ് ബാവു,സി.വി. സുബ്രഹ്‌മണ്യന്‍, ആര്‍.വി.സി. ബഷീര്‍,
യഹ്യ ഒരുമനയൂര്‍,ഷെരീഫ് ഹാജി, അബ്ദുല്‍ ഖാദര്‍, മുനീര്‍ ബാവു, അനീഷ് പാലയൂര്‍, എന്‍.എസ്.എസ്. കോഡിനേറ്റര്‍ സിമി ടീച്ചര്‍ സംബന്ധിച്ചു. ഷാഹുല്‍ വി.സി.കെ. സ്വാഗതവും എന്‍.എസ്.എസ്. പ്രതിനിധി ഉമ്മുല്‍ ഹഫിയ നന്ദിയും പറഞ്ഞു.
‘നാളേക്ക് തണലിനായി ഇന്ന് ഒരു തൈ നടുക’
നമ്മള്‍ ചാവക്കാട്ടുകാര്‍ സൗഹൃദക്കൂട്ട് വൃക്ഷത്തൈകള്‍ നട്ടു