കോഴിക്കോട് :സുല്‍ത്താന മ്യൂസിക് അക്കാദമി ഏര്‍പ്പെടുത്തിയ വിളയില്‍ ഫസീല അവാര്‍ഡ് ലഭിച്ച പ്രശസ്ത മാപ്പിളപ്പാട്ട് രചയിതാവ് കെ എം കുട്ടി ഓമാനൂരിനെ സുല്‍ത്താന പാട്ടൊരുമയുടെ നേതൃത്വത്തില്‍ ആദരിച്ചു. ഗാന രചയിതാവ് കാനേഷ് പുനൂര്‍ മെമെന്റോ സമ്മാനിച്ചു. ഫോക്കസ് മാള്‍ ഹാളില്‍ നടന്ന ചടങ്ങ് കെ പി യു അലി ഉദ്ഘാടനം ചെയ്തു. അക്കാദമി ഡയറക്ടര്‍ സി വി എ കുട്ടി ചെറുവാടി അധ്യക്ഷത വഹിച്ചു. സംഘാടക സമിതി സെക്രട്ടറി കെ പി സക്കിയ കൊണ്ടോട്ടി പൊന്നാട അണിയിച്ച് ആദരിച്ചു. മാപ്പിളപ്പാട്ട് ഗായകന്‍ ഫൈസല്‍ എളേറ്റില്‍ മുഖ്യാതിഥിയായി. ചെയര്‍മാന്‍ കെ കെ അബ്ദുള്‍ സലാം ഫോക്കസ് മാള്‍, പ്രശസ്ത ഗാന രചയിതാവ് ബാപ്പു വെള്ളിപറമ്പ് , ലുഖ്മാന്‍ അരീക്കോട്, എം ഗോകുല്‍ ദാസ് ,രാമചന്ദ്രന്‍ പേരാമ്പ്ര, പി പ്രകാശ്, ഷര്‍ഫ് ഇത്താക്ക , യു അഷറഫ്, ജി പി ചാലപ്പുറം, ത്വയിബ് ഓമാനൂര്‍, പി എസ് അലി , ഗാമ അസ്ലം എന്നിവര്‍ പ്രസംഗിച്ചു.
