‘ഡോ.ഹാര്‍ട്ട്’ പുസ്തക കവര്‍ പ്രകാശനം 20ന്

‘ഡോ.ഹാര്‍ട്ട്’ പുസ്തക കവര്‍ പ്രകാശനം 20ന്

കോഴിക്കോട്: പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ.കെ.കുഞ്ഞാലിയുടെ ആത്മകഥയായ ഡോ.ഹാര്‍ട്ടിന്റെ കവര്‍ പ്രകാശനം പ്രശസ്ത സാഹിത്യകാരന്‍ പി.പി.ശ്രീധരനുണ്ണി പ്രമുഖ കാര്‍ഡിയോളജിസ്റ്റും കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റല്‍ എച്ച്.ഒ.ഡിയും, കേരള ഹാര്‍ട്ട് കെയര്‍ സൊസൈറ്റി വൈസ് പ്രസിഡന്റുമായ ഡോ.പി.കെ. അശേകനു നല്‍കി പ്രകാശനം 20ന് ചൊവ്വ കാലത്ത് 10 മണിക്ക് പീപ്പിള്‍സ് റിവ്യൂ പുസ്തക മേളയില്‍(പൊറ്റങ്ങാടി രാഘവന്‍ റോഡ്, വെസ്റ്റ് നടക്കാവ്) വെച്ച് പ്രകാശനം ചെയ്യും. കാലിക്കറ്റ് പ്രസ് ക്ലബ്ബ് പ്രസിഡന്റ് ഇ.പി.മുഹമ്മദ് മുഖ്യാതിഥിയാവും. ചടങ്ങില്‍ സാമൂഹിക, സാസ്‌കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ ആശംസകള്‍ നേരും. പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍ അധ്യക്ഷത വഹിക്കും. മാധ്യമ പ്രവര്‍ത്തകനായ ഷിബു.ടി. ജോസഫാണ് ഡോ.കെ.കുഞ്ഞാലിയുടെ ആത്മകഥയായ ഡോ.ഹാര്‍ട്ടിന്റെ എഴുത്ത് നിര്‍വ്വഹിച്ചിരിക്കുന്നത്. പുസ്തകം ഈ മാസം അവസാനത്തോടെ പ്രകാശനം ചെയ്യും.പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് ആണ് പ്രസാധകര്‍. പുസ്തകം ആവശ്യമുള്ളവര്‍ 9037319971 നമ്പറില്‍ ബന്ധപ്പെടുക.

 

‘ഡോ.ഹാര്‍ട്ട്’ പുസ്തക കവര്‍ പ്രകാശനം 20ന്

Share

Leave a Reply

Your email address will not be published. Required fields are marked *