കോഴിക്കോട് : തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ വിജ്ഞാനകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി ‘ഫെസിലിറ്റേഷന്‍ സെന്റര്‍ ‘പ്രവര്‍ത്തനമാരംഭിച്ചു.
ഗ്രാമപഞ്ചായത്ത് ഹാളില്‍ പ്രസിഡണ്ട് കെ ടി പ്രമീള ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് കെ കെ ശിവദാസന്‍ അധ്യക്ഷത വഹിച്ചു.അസി. സെക്രട്ടറി റീജ മാക്കഞ്ചേരി, ജൂനിയര്‍ സുപ്രണ്ട് വി കെ സുരേഷ്, യുവജനക്ഷേമബോര്‍ഡ് യൂത്ത് കോ – ഓര്‍ഡിനേറ്റര്‍ പി ടി അമര്‍ജിത്ത്, കമ്മ്യൂണിറ്റി അംബാസിഡര്‍ കെ എം മുനീറ, സാക്ഷരതാപ്രേരക് ശാന്തി ഇ ടി, എസ് സി പ്രമോട്ടര്‍ പി ടി അപര്‍ണ്ണ, വിവിധ വാര്‍ഡുകളില്‍ നിന്നുള്ള വിജ്ഞാനകേരളം ആര് പി മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്‍ രാജേഷ് ശങ്കര്‍ സ്വാഗതവും ഗ്രാമപഞ്ചായത്ത് വിജ്ഞാനകേരളം കോ ഓര്‍ഡിനേറ്റര്‍ ഗിരീഷ് ആമ്പ്ര നന്ദിയും പറഞ്ഞു.
പതിനെട്ട് വയസ്സ് മുതല്‍ അന്‍പത്തിഒന്‍പത് വയസ്സ് വരെയുള്ള ഉദ്യോഗാര്‍ത്ഥികളെ ഡിജിറ്റല്‍ വര്‍ക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം മുഖേന വിവിധതൊഴിലുകള്ക്കായി രജിസ്റ്റര്‍ ചെയ്യിപ്പിച്ചു ‘മെഗാതൊഴില്‍ മേളകളിലൂടെ ‘ തൊഴിലും വരുമാനവും ഉറപ്പാക്കുന്ന ബ്രിഹത്തായ പദ്ധതിയാണ് വിജ്ഞാനകേരളം.